പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
16 APR 2026 5:56PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രധാന മേഖലകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ തയ്യാറെടുപ്പും നടപടികളും ഇന്ത്യാ ഗവൺമെൻ്റ് തുടർന്നും സ്വീകരിക്കുന്നു. ഖനനം, ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പിന്തുണ എന്നീ രംഗങ്ങളിൽ സ്വീകരിച്ചിരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നു.
ഖനന മേഖല :പുതുക്കിയ വിവരങ്ങൾ
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് മന്ത്രാലയം സ്വീകരിക്കുന്ന മുൻകരുതൽ നടപടികളെക്കുറിച്ച് ഖനി മന്ത്രാലയം ഇപ്രകാരം വിശദീകരിച്ചു:
*പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി 2026 മാർച്ചിൽ രൂപീകരിച്ച പെട്രോളിയം, ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട എംപവേർഡ് ഗ്രൂപ്പിൽ ഖനി മന്ത്രാലയം ഉൾപ്പെടുന്നു . പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറിയാണ് ഗ്രൂപ്പിൻ്റെ അധ്യക്ഷൻ.
* ആവശ്യകതകൾ വിലയിരുത്തുന്നതിന് വ്യവസായ പങ്കാളികളിൽ നിന്ന് വിവരങ്ങൾ തേടി. നോഡൽ ഓഫീസർമാരെ നിയമിക്കുകയും ഫലപ്രദമായ ഏകോപനത്തിനായി അവരുടെ വിശദാംശങ്ങൾ വ്യവസായ മേഖലയുമായി പങ്കിടുകയും ചെയ്തു.
*വിവിധ അവശ്യ വസ്തുവകകളുടെ ലഭ്യത ചർച്ച ചെയ്യുന്നതിനായി വിവിധ പങ്കാളികളുമായി മൂന്ന് യോഗങ്ങൾ നടത്തി.
* പ്രാഥമിക , ദ്വിതീയ അലുമിനിയം ഉൽപാദകരുടെയും അലുമിനിയം അസോസിയേഷനുകളുടെയും ആദ്യ യോഗം 2026 ഏപ്രിൽ 01 ന് നടന്നു.
*ചെമ്പ് ഉൽപാദകരും അസോസിയേഷനുകളും പങ്കെടുത്ത രണ്ടാമത് യോഗം 2026 ഏപ്രിൽ 02 ന് നടന്നു.
* 2026 ഏപ്രിൽ 09-ന്, വ്യവസായ അസോസിയേഷനുകളുമായി (FIMI, FICCI, CII, PHDCCI, ASSOCHAM മുതലായവ) ചർച്ച നടത്തി. വ്യവസായ മേഖലയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി പങ്കു വെച്ചു
*തുടർന്ന്, 2026 ഏപ്രിൽ 08-ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ലോഹവ്യവസായം ഉൾപ്പെടെയുള്ള ചില നിർണായക മേഖലകൾക്ക് LPG അനുവദിക്കുമെന്ന് ഉറപ്പ് നൽകി. സമഗ്ര ഗവൺമെൻ്റ് സമീപനത്തിന് അനുസൃതമായി വ്യവസായത്തിന് ആവശ്യമായ പിന്തുണയും ഉറപ്പുനൽകി.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് നിലവിലുള്ള സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടെയും LPGയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നു. മന്ത്രാലയം ഇപ്രകാരം പറയുന്നു :
പൊതുജന മാർഗനിർദേശവും പൗര അവബോധവും
*പെട്രോൾ, ഡീസൽ, LPG എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, പെട്രോൾ, ഡീസൽ, LPG എന്നിവയുടെ ലഭ്യത സംബന്ധിച്ച പരിഭ്രാന്തി ഒഴിവാക്കണമെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.
*കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
*LPG ഉപഭോക്താക്കളോട് ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. വിതരണകേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.
*പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
*നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
ഗവൺമെൻ്റിൻ്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാൻ ഗവൺമെൻ്റിന് സാധിച്ചിട്ടുണ്ട്.
• വാണിജ്യ എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നല്കുന്നുണ്ട്. കൂടാതെ, കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.
• റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ സർക്കാർ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
• എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
• ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
• ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ നല്കുന്നതിന് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
• പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവൺമെൻ്റുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.
• പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്ര ഗവൺമെൻ്റ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാർച്ച് 27-ലേയും 2026 ഏപ്രിൽ 2-ലേയും കത്തുകളിലൂടെ ഇന്ത്യാ ഗവൺമെൻ്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, 2026 ഏപ്രിൽ 2-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ), 2026 ഏപ്രിൽ 6-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാർത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവരുടെ അധ്യക്ഷതയിൽ) യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നല്കി:
◦ ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുക.
◦ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
◦ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലുള്ള ദൈനംദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണ വിതരണ കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.
◦ അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ പിഎൻജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.
◦ എൽപിജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നല്കുക , വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.
• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.
• നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ ഇടവേളകളിൽ പത്രസമ്മേളനങ്ങൾ നടത്തുകയും വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.
പരിശോധനയും നിരീക്ഷണ നടപടികളും
• എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള നടപടികൾ രാജ്യത്തുടനീളം തുടരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 2500-ലധികം റെയ്ഡുകൾ നടത്തി.
• പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും 238 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും 63 വിതരണകേന്ദ്രങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
എൽപിജി വിതരണം
ഗാർഹിക എൽപിജി വിതരണ സ്ഥിതി:
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.
• ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നല്കിയിട്ടുണ്ട്.
• എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇൻഡസ്ട്രി അടിസ്ഥാനത്തിൽ 98 ശതമാനമായി വർദ്ധിച്ചു.
• വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 92 ശതമാനമായി വർദ്ധിച്ചു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.
• ബുക്കിംഗുകൾക്ക് അനുസൃതമായി ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നു.
വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
• മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി വർദ്ധിപ്പിച്ചു. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
• കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ് അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിലാണ് ഈ വർദ്ധന. 2026 മാർച്ച് 21-ലെ കത്തിൽ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി സംസ്ഥാന ഗവൺമെൻ്റുകൾക്ക് വിട്ടുനല്കും.
• 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 2026 ഏപ്രിൽ 3 മുതൽ,പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ 5600- ലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് 69,000-ത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു. ഇന്നലെ മാത്രം 500-ലധികം ക്യാമ്പുകളിലൂടെ 8453, 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളാണ് വിറ്റഴിക്കപ്പെട്ടത് .
• മഹാരാഷ്ട്രയിലെ ഖോപ്പറ്റിൽ 2026 ഏപ്രിൽ 14-ന് ബിപിസിഎൽ സംഘടിപ്പിച്ച 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പിന് മികച്ച പ്രതികരണം ലഭിക്കുകയും ഈ ക്യാമ്പിലൂടെ ഏകദേശം 400 സിലിണ്ടറുകകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
• 2026 മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 15.5 ലക്ഷത്തിലധികം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.
• സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപിച്ച് പ്രവർത്തിക്കുന്നു.
• 2026 ഏപ്രിൽ 15-ന്, മൊത്തം 7930 മെട്രിക് ടൺ വാണിജ്യ എൽപിജി (ഇത് 4.17 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യമാണ്) വിറ്റഴിക്കപ്പെട്ടു.
• 2026 മാർച്ച് 14 മുതൽ ഇതുവരെ മൊത്തം 1,42,156 മെട്രിക് ടൺ (ഇത് 19 കിലോയുടെ 74.8 ലക്ഷത്തിലധികം എൽപിജി സിലിണ്ടറുകൾക്ക് തുല്യമാണ്) വാണിജ്യ എൽപിജി വിറ്റഴിച്ചു. ഇതിൽ 8400 മെട്രിക് ടണ്ണിലധികം ഓട്ടോ എൽപിജി ഉൾപ്പെടുന്നു.
• പൊതുമേഖലാ എണ്ണക്കമ്പനികളുടെ 2026 ഏപ്രിൽ മാസത്തിലെ (ഏപ്രിൽ 15 വരെ) ശരാശരി ഓട്ടോ എൽപിജി വില്പന പ്രതിദിനം ഏകദേശം 286 മെട്രിക് ടൺ ആണ്, 2026 ഫെബ്രുവരിയിൽ പ്രതിദിന ശരാശരി 177 മെട്രിക് ടൺ ആയിരുന്നു.
• ഓട്ടോ എൽപിജി വില്പന സ്വകാര്യ കമ്പനികളിൽ നിന്ന് പൊതുമേഖലാ എണ്ണക്കമ്പനികളിലേക്ക് മാറിയതായി നിരീക്ഷിക്കപ്പെട്ടു. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓട്ടോ എൽപിജി വില്പനയിൽ 62 ശതമാനം വർദ്ധനയുണ്ടായി. കർണാടക, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വർദ്ധന രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രകൃതിവാതക വിതരണവും പി.എൻ.ജി വിപുലീകരണ നടപടികളും
ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയ്ക്ക് 100 ശതമാനം വിതരണ മുൻഗണന നൽകിയിട്ടുണ്ട്.
വളം നിർമാണശാലകളുടെ ആകെ ഗ്യാസ് വിഹിതം ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95 ശതമാനമായി ഉയർത്തി.
സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ വഴി നടത്തുന്ന വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വർധിപ്പിച്ചു.
വാണിജ്യ എൽ.പി.ജി ലഭ്യതയിലെ ആശങ്കകൾ പരിഹരിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് എല്ലാ ഭൂമിശാസ്ത്ര മേഖലകളിലും പി.എൻ.ജി കണക്ഷനുകൾക്ക് മുൻഗണന നൽകാന്‍ സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് നിർദേശം നൽകി.
ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ എന്നീ കമ്പനികൾ ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കാനാവശ്യമായ അനുമതികൾ ത്വരിതപ്പെടുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് നടത്തുന്ന ദീർഘകാല മാറ്റത്തിന് സഹായിക്കുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10 ശതമാനം അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകുമെന്ന് 2026 മാര്‍ച്ച് 18-ലെ കത്തില്‍ കേന്ദ്ര ഗവൺമെൻ്റ് അറിയിച്ചിരുന്നു.
നിലവിൽ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പി.എൻ.ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തി നല്‍കുന്ന ഈ അധിക വാണിജ്യ എൽ.പി.ജി വിഹിതം കൈപ്പറ്റുന്നുണ്ട്.
സിറ്റി ഗ്യാസ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനായി സമര്‍പ്പിച്ച അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന് 'സമയബന്ധിത അതിവേഗ അനുമതി ചട്ടക്കൂട്' മൂന്ന് മാസത്തേക്ക് പ്രത്യേകം നടപ്പാക്കുമെന്ന് 2026 മാര്‍ച്ച് 24-ലെ കത്തിലൂടെ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.
1955-ലെ അവശ്യസാധന നിയമപ്രകാരം 'പ്രകൃതിവാതക-പെട്രോളിയം ഉല്പന്ന വിതരണ (പൈപ്പ് ലൈന്‍ വിന്യാസം, നിർമാണം, വിപുലീകരണം) ഉത്തരവ്-2026’ മാര്‍ച്ച് 24-ലെ ഗസറ്റിലൂടെ കേന്ദ്ര ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു. പൈപ്പ്ലൈനുകൾ വിന്യസിക്കാനും വിപുലീകരിക്കാനും ഈ ഉത്തരവ് ലളിതവും സമയബന്ധിതവുമായ ചട്ടക്കൂട് നൽകുന്നു. അനുമതികൾ ലഭിക്കുന്നതിലെയും ഭൂമി ലഭ്യമാക്കുന്നതിലെയും കാലതാമസം ഒഴിവാക്കി ജനവാസ മേഖലകളിലടക്കം പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ ഇത് സഹായിക്കുന്നു. പി.എൻ.ജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്താനും ഊർജ സുരക്ഷ ശക്തിപ്പെടുത്തി ഇന്ത്യയെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും ഈ നടപടി സഹായകമാവും.
ഗാർഹിക പി.എൻ.ജി കണക്ഷനുകൾ വേഗത്തില്‍ ലഭ്യമാക്കാന്‍ സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് പി.എൻ.ജി.ആർ.ബി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പി.എൻ.ജി വിപുലീകരണത്തിൻ്റെ വേഗം നിലനിർത്തുന്നതിന് 'ദേശീയ പി.എൻ.ജി യജ്ഞം 2.0' 2026 ജൂൺ 30 വരെ നീട്ടിയിട്ടുമുണ്ട്.
സ്വയംപര്യാപ്തവും സുരക്ഷിതവുമായ ഊർജഭാവി പ്രോത്സാഹിപ്പിക്കുന്നതിന് ഒരു മാതൃകാ സംസ്ഥാന കംപ്രസ്ഡ് ബയോഗ്യാസ് നയം കേന്ദ്ര ഗവൺമെൻ്റ് വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദമായി സിബിജി വികസനം നടപ്പാക്കാനുള്ള സമഗ്ര മാർഗരേഖയാണിത്. ഈ നയം സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിലെ അധിക വാണിജ്യ എൽ.പി.ജി വിഹിതത്തിന് മുൻഗണന നൽകും.
2026 മാർച്ച് മുതൽ ഇതുവരെ ഏകദേശം 4.58 ലക്ഷം പി.എൻ.ജി കണക്ഷനുകൾ നൽകിക്കഴിഞ്ഞു. 5.1 ലക്ഷത്തോളം പുതിയ ഉപഭോക്താക്കൾ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2026 ഏപ്രില്‍ 15 വരെ 35,000-ത്തോളം പി.എൻ.ജി ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി എൽ.പി.ജി കണക്ഷനുകൾ സറണ്ടർ ചെയ്തു.
അസംസ്‌കൃത എണ്ണ ലഭ്യതയും എണ്ണ സംസ്കരണ ശാലകളുടെ പ്രവർത്തനവും
എല്ലാ എണ്ണ സംസ്കരണ ശാലകളും പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണയുടെ ശേഖരം ആവശ്യത്തിന് ലഭ്യമാണ്. പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്ക് നിലനിർത്തുന്നുണ്ട്.
ആഭ്യന്തര ഉപഭോഗം മുൻനിർത്തി എണ്ണസംസ്കരണ ശാലകളിലെ പാചകവാതക ഉല്പാദനം വർധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ അസംസ്‌കൃത വസ്തു ലഭ്യത ഉറപ്പാക്കാൻ അന്തര്‍ മന്ത്രാലയ സംയുക്ത സമിതി രൂപീകരിച്ചു. ഇതി
ൻ്റെ തുടർച്ചയായി, സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിച്ചതനുസരിച്ച് സുപ്രധാന മേഖലകൾക്കായി C3, C4 വാതകങ്ങള്‍ നിശ്ചിത അളവിൽ ലഭ്യമാക്കാൻ പെട്രോകെമിക്കൽ സമുച്ചയങ്ങളടക്കം എണ്ണസംസ്കരണ കമ്പനികൾക്ക് 2026 ഏപ്രില്‍ 1-ലെ ഉത്തരവ് പ്രകാരം കേന്ദ്ര ഗവൺമെൻ്റ് അനുമതി നൽകി.
ഔഷധ നിര്‍മാണ വകുപ്പ്, രാസവസ്തു-പെട്രോകെമിക്കൽ വകുപ്പ്, വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്നിവയുടെ അഭ്യർത്ഥനപ്രകാരം മരുന്ന്-രാസവസ്തു മേഖലകളിലെ കമ്പനികൾക്ക് എൽ.പി.ജി ശേഖരത്തില്‍നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ വിഹിതം അനുവദിച്ചിട്ടുണ്ട്.
2026 ഏപ്രിൽ 9 മുതൽ ഇതുവരെ ഏകദേശം 2000 മെട്രിക് ടൺ പ്രൊപ്പിലീൻ വിറ്റഴിച്ചു.
ചില്ലറവിപണിയിലെ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
രാജ്യത്തുടനീളം എല്ലാ ചില്ലറ വിൽപന കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്‌കൃത എണ്ണവിലയിൽ അസ്വാഭാവിക വർധനയ്ക്ക് കാരണമായി. എങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര ഗവൺമെൻ്റ് കുറച്ചു.
ആഭ്യന്തര വിപണിയിൽ ഇവയുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും വ്യോമയാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 42 രൂപയായും വർധിപ്പിച്ച് 2026 ഏപ്രില്‍ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് ഉത്തരവിട്ടു.
പെട്രോൾ, ഡീസൽ എന്നിവയുടെ വില്പന വിലയിൽ മാറ്റമില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വില വർധിപ്പിച്ചിട്ടുമില്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
സാധാരണ വിഹിതത്തിന് പുറമെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 48,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു.
18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശും ലഡാക്കും നിലവിൽ അധിക വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത പ്രവർത്തനങ്ങളും
മേഖലയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം അറിയിച്ച പ്രധാന വിവരങ്ങൾ:
നാവികരുടെ ക്ഷേമവും തടസരഹിതമായ സമുദ്ര ഗതാഗതവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ, സമുദ്ര സുരക്ഷാ ഏജൻസികൾ എന്നിവയുമായി മന്ത്രാലയം ഏകോപനം തുടരുന്നു.
നിലവിൽ ഈ മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ 6,580 ഫോൺ കോളുകളും 13,719-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 കോളുകളും 276 ഇമെയിലുകളുമാണ് ലഭിച്ചത്.
ഗൾഫ് മേഖലയിലെ വിവിധയിടങ്ങളിൽ നിന്ന് ഇതുവരെ 2,417-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേരെ നാട്ടിലെത്തിച്ചു.
ഇന്ത്യയിലെ തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നു. ഒരിടത്തും ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യങ്ങൾ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചു വരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും മന്ത്രാലയം ഊന്നൽ നൽകുന്നു. താഴെ പറയുന്ന വിവരങ്ങളാണ് മന്ത്രാലയം പങ്കുവെച്ചത്:
വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാണ്. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി ഏകോപനത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.
വിവരങ്ങൾ പങ്കുവെയ്ക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാന ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നു.
ഇന്ത്യൻ എംബസികളും കോണ്‍സുലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരെ സജീവമായി സഹായിക്കുന്ന നയതന്ത്ര കാര്യാലയങ്ങൾ പ്രാദേശിക ഗവൺമെൻ്റുകളുമായി അടുത്ത സമ്പർക്കം പുലർത്തുന്നു.
പ്രാദേശിക ഗവൺമെൻ്റുകളുടെ മാർഗനിർദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ വിവരങ്ങൾ, കോണ്‍സുലര്‍ സേവനങ്ങൾ, ക്ഷേമ നടപടികൾ എന്നിവ ഉൾപ്പെടുത്തി പുതുക്കിയ നിർദേശങ്ങൾ കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കുന്നുണ്ട്.
മേഖലയിലെ വിവിധ ഇന്ത്യൻ സംഘടനകൾ, അസോസിയേഷനുകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവയുമായി നയതന്ത്ര കാര്യാലയങ്ങൾ സജീവ ബന്ധം പുലര്‍ത്തുന്നു.
മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നയതന്ത്ര കാര്യാലയങ്ങൾ നൽകുന്നുണ്ട്. പ്രാദേശിക അധികൃതരുമായി ഏകോപിച്ച് ഇവർക്ക് കോൺസുലർ സഹായവും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യവും ഉറപ്പാക്കുന്നു.
വ്യോമപാത തുറന്ന രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ തുടരുകയാണ്. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 10,10,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
യു.എ.ഇയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരിമിതമായ തോതിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ സർവീസുകൾ തുടരുന്നു. യു.എ.ഇ-യ്ക്കും ഇന്ത്യയ്ക്കുമിടയിൽ ഏകദേശം 100 വിമാന സർവീസുകളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ തുടരുന്നു.
ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് പത്തോളം സർവീസുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുകയാണ്. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദിയിലെ ദമാം വിമാനത്താവളം വഴി ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ സർവീസുകൾ നടത്തുന്നുണ്ട്.
ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ സർവീസുകൾ ആസൂത്രണം ചെയ്യുന്നുണ്ട്. നിലവിൽ സൗദിയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ ഷെഡ്യൂൾ ചെയ്യാത്ത സർവീസുകൾ നടത്തുന്നത്.
ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് തുടർ യാത്രയ്ക്കായി മേഖലയിലെ മറ്റിടങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ ലഭ്യമാണ്.
ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 2,348 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചു. 1,031 വിദ്യാർത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഇതിലുൾപ്പെടുന്നു.
ഇസ്രായേൽ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ടെങ്കിലും വിമാന സർവീസുകൾക്ക് നിയന്ത്രണമുണ്ട്. ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങള്‍ വഴി ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര തുടരുന്നു.
****
( റിലീസ് ഐ.ഡി: 2252738)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada