പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇന്ത്യയ്ക്ക് വിശ്വസനീയമായൊരു ഊർജ വിതരണക്കാരായി തുടരാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സാദ് ഷെരീദ അൽ-കഅബി
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ശ്രീ. ഹർദീപ് സിംഗ് പുരി 2026 ഏപ്രിൽ 9, 10 തീയതികളിൽ ഖത്തറിലെ ദോഹയിൽ സന്ദർശനം നടത്തുന്നു
പോസ്റ്റഡ് ഓണ്‍:
10 APR 2026 2:42PM by PIB Thiruvananthpuram
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ശ്രീ. ഹർദീപ് സിങ് പുരി, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഏപ്രിൽ 9 ന് ഉച്ചയ്ക്ക് ദോഹയിലെത്തി. വൈകീട്ട് ഖത്തർ ഊർജ്ജകാര്യ സഹമന്ത്രിയും 'ഖത്തർ എനർജി' അധ്യക്ഷനും സി.ഇ.ഒയുമായ H.E സാദ് ഷെരീദ അൽ-കഅബിയുമായി കൂടിക്കാഴ്ച നടത്തി.
ആദരണീയനായ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി എന്നിവർക്ക് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്ക് വേണ്ടി ആശംസകളും ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും സന്ദേശവും മന്ത്രി കൈമാറി.

സംഘർഷം ആരംഭിച്ചതിനെത്തുടർന്ന് 2026 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീറും തമ്മിൽ നടന്ന രണ്ട് ടെലിഫോൺ സംഭാഷണങ്ങൾ അദ്ദേഹം അനുസ്മരിച്ചു. സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും അതിൽ ഊന്നിപ്പറഞ്ഞിരുന്നു. ഇന്ത്യൻ സമൂഹത്തിന് ഖത്തർ നൽകുന്ന കരുതലിനും പിന്തുണയ്ക്കും പ്രധാനമന്ത്രി മോദി അമീറിന് നന്ദി അറിയിച്ചു.
ഉന്നതതല ഇടപെടലുകൾ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ എല്ലാ വശങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്നും, ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
വിശ്വസനീയമായ ഊർജ്ജ വിതരണക്കാരനായി തുടരാനുള്ള ഖത്തർ രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിയ H.E മന്ത്രി സാദ് ഷെരിദ അൽ-കഅബി, ഇന്ത്യയുമായുള്ള ഊർജ്ജ ബന്ധങ്ങളും സഹകരണവും തുടരുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആഗ്രഹിക്കുന്നതായും അറിയിച്ചു.
ഏപ്രിൽ 8 ന് അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിനെ ഇരു മന്ത്രിമാരും സ്വാഗതം ചെയ്യുകയും, ആഗോള ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾ എത്രയും വേഗം അവസാനിപ്പിച്ച് സാധാരണ നില പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഈ സന്ദർഭത്തിൽ, ആഗോള വിതരണ ശൃംഖലകൾ നിലനിർത്തുന്നതിനായി തടസ്സമില്ലാത്ത നാവിക സ്വാതന്ത്ര്യത്തിന്റെയും വാണിജ്യത്തിന്റെ ആഗോള പ്രവാഹത്തിന്റെയും ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
തനിക്ക് ആതിഥ്യമരുളിയ ഖത്തർ ഊർജ്ജകാര്യ സഹമന്ത്രി ശ്രീ. കഅബിയോട് കേന്ദ്രമന്ത്രി നന്ദി രേഖപ്പെടുത്തി. വരും ആഴ്ചകളിൽ പതിവായി സമ്പർക്കം പുലർത്താൻ ഇരു മന്ത്രിമാരും ധാരണയായി .
SKY
****
( റിലീസ് ഐ.ഡി: 2250977)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada