തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026-ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും: നിശബ്ദ പ്രചാരണ കാലയളവിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനും എക്സിറ്റ് പോളിനും നിരോധനം

പോസ്റ്റഡ് ഓണ്‍: 02 APR 2026 3:26PM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൻ്റേയും ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൻ്റേയും സമയക്രമം 2026 മാർച്ച് 15-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.

2. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 126 (1) (b) പ്രകാരം, ഏതെങ്കിലും പോളിംഗ് ഏരിയയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള കാലയളവിൽ (നിശബ്ദ പ്രചാരണ കാലയളവ്), ടെലിവിഷൻ വഴിയോ സമാനമായ മറ്റ് ഉപകരണങ്ങൾ വഴിയോ തിരഞ്ഞെടുപ്പ് സംബന്ധമായ എന്തെങ്കിലും പ്രചാരണസാമഗ്രികൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.

3. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ താഴെ നല്കിയിരിക്കുന്ന സമയക്രമം അനുസരിച്ച് നടത്തപ്പെടും:
 

പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന
സംസ്ഥാനത്തിൻ്റെ/ കേന്ദ്രഭരണ പ്രദേശത്തിൻ്റെ പേര്

തെരഞ്ഞെടുപ്പ് തീയതി

നിശബ്ദ  പ്രചാരണ കാലയളവ്

 

അസം        

09.04.2026       

07.04.2026, വൈകുന്നേരം 5:00 മണി മുതൽ 09.04.2026, വൈകുന്നേരം 5:00 മണി വരെ

കേരളംപുതുച്ചേരി

09.04.2026       

07.04.2026, വൈകുന്നേരം 5:00 മണി മുതൽ 09.04.2026, വൈകുന്നേരം 5:00 മണി വരെ

തമിഴ്‌നാട്

23.04.2026

21.04.2026, വൈകുന്നേരം മണി മുതൽ 23.04.2026, വൈകുന്നേരം മണി വരെ

 

പശ്ചിമ ബംഗാൾ

 

23.04.2026 (ഒന്നാം ഘട്ടം)

21.04.2026, വൈകുന്നേരം മണി മുതൽ 23.04.2026, വൈകുന്നേരം മണി വരെ    

29.04.2026 (രണ്ടാം ഘട്ടം)

27.04.2026, വൈകുന്നേരം മണി മുതൽ 29.04.2026, വൈകുന്നേരം മണി വരെ

 
 
4. ഇതനുസരിച്ച്, മുകളിൽ സൂചിപ്പിച്ച കാലയളവിൽ ടെലിവിഷൻ/റേഡിയോ ചാനലുകളും കേബിൾ ശൃംഖലകളും സംപ്രേഷണം ചെയ്യുന്ന/പ്രക്ഷേപണം ചെയ്യുന്ന/പ്രദർശിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കത്തിൽ, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടേയോ സ്ഥാനാർത്ഥിയുടേയോ വിജയ സാധ്യത പ്രോത്സാഹിപ്പിക്കുന്നതോ മുൻവിധിയോടെ കാണുന്നതോ, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയി വ്യാഖ്യാനിക്കാവുന്ന വിവരങ്ങളൊന്നും അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. ചർച്ചകളിൽ പങ്കെടുക്കുന്നവരോ പാനലിസ്റ്റുകളോ നടത്തുന്ന അഭിപ്രായപ്രകടനങ്ങളും  അഭ്യർത്ഥനകളും ഇതിൽ ഉൾപ്പെടും. കൂടാതെ, വോട്ടെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ സർവ്വേകൾ പ്രദർശിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

5. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 126A പ്രകാരം, 2026 ഏപ്രിൽ 9 (വ്യാഴം) രാവിലെ 7 മണിക്കും 2026 ഏപ്രിൽ 29 (ബുധൻ) വൈകുന്നേരം 6.30നും ഇടയിലുള്ള സമയത്ത് എക്സിറ്റ് പോളുകൾ നടത്തുന്നതും അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി അവയുടെ ഫലങ്ങൾ പ്രചരിപ്പിക്കുന്നതും നിരോധിച്ചിതായി കമ്മീഷൻ അറിയിച്ചു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 126 A ലംഘിക്കുന്നത് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

6. എല്ലാ മാധ്യമ സ്ഥാപനങ്ങളും ഈ മനോഭാവം ഉൾക്കൊണ്ട് ഇക്കാര്യത്തിൽ നല്കിയിട്ടുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
 
*****

( റിലീസ് ഐ.ഡി: 2248517) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Assamese , Gujarati , Tamil