പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
പോസ്റ്റഡ് ഓണ്‍:
31 MAR 2026 4:54PM by PIB Thiruvananthpuram
ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് ടെക്നോളജി സെമികണ്ടക്ടർ പ്ലാന്റിലെ ഉത്പാദനത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. മൈക്രോൺ പ്ലാന്റിലെ ഉത്പാദനം ആരംഭിക്കുന്നതിനായി ഫെബ്രുവരി 28-ന് താൻ സാനന്ദിലുണ്ടായിരുന്നുവെന്നും കൃത്യം ഒരു മാസത്തിന് ശേഷം കെയ്‌ൻസ് പ്ലാന്റിന്റെ നാഴികക്കല്ലിനായി വീണ്ടും എത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയുടെ സെമികണ്ടക്ടർ കുതിപ്പിന്റെ വേഗതയെ എടുത്തുകാട്ടി. "ഇതൊരു കേവല യാദൃശ്ചികതയല്ല, മറിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിക്കുന്ന വേഗതയുടെ തെളിവാണ്," - ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു:
"ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ OSAT കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തീർച്ചയായും അഭിമാനകരമായ നിമിഷമാണ്. ഭാവി സാങ്കേതികവിദ്യകളിലും നവീകരണത്തിലും ഒരു മുൻനിര രാജ്യമായി ഉയർന്നുവരാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ഇത് ഉത്തേജനം നൽകും."
"ഇത് 'മേയ്ക്ക് ഇൻ ഇന്ത്യ', 'മെയ്ക്ക് ഫോർ ദി വേൾഡ്'എന്നിവയ്ക്ക് ഒരു പ്രോത്സാഹനമാണ്."
"ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായം വിവിധ സംസ്ഥാനങ്ങളിലായി അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, ഇത് എണ്ണമറ്റ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പരിശ്രമങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ ഇപ്പോൾ സെമികണ്ടക്ടർ മിഷൻ 2.0-ന്റെ പ്രവർത്തനങ്ങളിലാണ്."
"ഇത് ഇന്ത്യയുടെ ടെക്കേഡ് (സാങ്കേതിക പതിറ്റാണ്ട്) ആണ്!
സാങ്കേതികവിദ്യ, എ.ഐ, സെമികണ്ടക്ടറുകൾ എന്നീ മേഖലകളിലെ ഞങ്ങളുടെ സംരംഭങ്ങൾ ഈ ഭൂമിക്ക് മുഴുവൻ പ്രയോജനപ്പെടാൻ പോകുകയാണ്."
***
SK
( റിലീസ് ഐ.ഡി: 2247668)
സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada