വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുള്ള ഉള്ളടക്ക പ്രവേശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ; ശ്രവണ, കാഴ്ച പരിമിതിയുള്ളവർക്കായി പ്രത്യേക സവിശേഷതകൾ നിർബന്ധമാക്കി.
പോസ്റ്റഡ് ഓണ്‍:
27 MAR 2026 3:48PM by PIB Thiruvananthpuram
ഓൺലൈൻ ക്യൂറേറ്റഡ് ഉള്ളടക്ക പ്രസാധകരുടെ പ്ലാറ്റ്‌ഫോമുകളിലെ (ഒടിടി പ്ലാറ്റ്‌ഫോമുകൾ) ഉള്ളടക്കം ശ്രവണ, കാഴ്ച പരിമിതിയുള്ളവർക്കും പ്രാപ്യമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2026 ഫെബ്രുവരി 6-ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചു.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ താഴെ പറയുന്ന പാതയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാണ്: https://mib.gov.in → ഹോം →ഡോക്യുമെൻ്റുകൾ →നിയമങ്ങൾ, നയങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഓഡിയോ-വിഷ്വൽ ഉള്ളടക്കം ശ്രവണ, കാഴ്ച പരിമിതിയുള്ളവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കുകയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നത്. കൂടാതെ ഇത് നടപ്പിലാക്കുന്നതിനുള്ള ഒരു സമയക്രമവും ഇതിൽ നല്കുന്നു.
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുതുതായി പ്രസിദ്ധീകരിക്കുന്ന എല്ലാ ഉള്ളടക്കങ്ങളിലും, നിശ്ചിത സമയക്രമം അനുസരിച്ച് ശ്രവണ പരിമിതിയുള്ളവർക്കായും (ക്ലോസ്ഡ് ക്യാപ്ഷനിംഗ് / ഓപ്പൺ ക്യാപ്ഷനിംഗ് / ഇന്ത്യൻ ആംഗ്യഭാഷ), കാഴ്ച പരിമിതിയുള്ളവർക്കായും (ഓഡിയോ ഡിസ്‌ക്രിപ്‌റ്ററുകൾ) കുറഞ്ഞത് ഒരു ഉള്ളടക്ക പ്രവേശന സവിശേഷത വീതം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
ശ്രീമതി മായ നാരോലിയ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ രാജ്യസഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
***
( റിലീസ് ഐ.ഡി: 2246239)
സന്ദര്‍ശക കൗണ്ടര്‍ : 11