പ്രധാനമന്ത്രിയുടെ ഓഫീസ്
ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി പശ്ചിമേഷ്യൻ സാഹചര്യം ചർച്ച ചെയ്യുകയും സംഘർഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു
പോസ്റ്റഡ് ഓണ്‍:
19 MAR 2026 5:05PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും സംഘർഷം ലഘൂകരിക്കേണ്ടതിന്റെയും ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും മടങ്ങേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംഭാഷണം നടത്തി. മേഖലയിലും അതിനപ്പുറവും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഏകോപനം തുടരാൻ ശ്രീ മോദിയും പ്രസിഡന്റ് മാക്രോണും താല്പര്യം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"എന്റെ പ്രിയ സുഹൃത്തായ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും സംഘർഷം ലഘൂകരിക്കേണ്ടതിന്റെയും ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും മടങ്ങേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
മേഖലയിലും അതിനപ്പുറവും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങളുടെ ഏകോപനം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
***
SK
( റിലീസ് ഐ.ഡി: 2245815)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada