തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026-ലെ പൊതുതിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും: നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

പോസ്റ്റഡ് ഓണ്‍: 26 MAR 2026 1:00PM by PIB Thiruvananthpuram
  1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ നിയമസഭകളിലേക്ക് നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും സമയക്രമം 2026 മാർച്ച് 15-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

  2. 2026 ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന അസം, കേരളം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കും നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 23 നായിരുന്നു.

  3. വോട്ടെടുപ്പ് നടക്കുന്ന  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും  മാർച്ച് 24-ന്  റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് പൂർത്തിയാക്കി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മത്സരരംഗത്തുള്ള ആകെ സ്ഥാനാർത്ഥികളുടെ വിശദാംശങ്ങള്‍  താഴെ:

 

ക്രമ നമ്പർ

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം

നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം

സ്ഥാനാർത്ഥികളുടെ എണ്ണം

പൊതുതിരഞ്ഞെടുപ്പ്

1.

അസം

126

789

2.

കേരളം

140

985

3.

പുതുച്ചേരി

30

366

ആകെ

296

2,140

ഉപതിരഞ്ഞെടുപ്പുകൾ

1.

ഗോവ

1

3

2.

കർണാടക

2

50

3.

നാഗാലാൻഡ്

1

7

4.

ത്രിപുര

1

6

ആകെ

5

66

  

  1. സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് റിട്ടേണിങ് ഓഫീസര്‍മാര്‍ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തിയത്. പൂര്‍ണ സുതാര്യത ഉറപ്പാക്കുന്നതിന്  ഈ നടപടികളെല്ലാം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

  2. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം റിട്ടേണിങ് ഓഫീസര്‍മാര്‍ സാധുവായ നാമനിർദേശ  പത്രിക സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുകയും സ്ഥാനാർത്ഥികളുടെ പേരിനൊപ്പം ചിത്രവും ഉൾപ്പെടുത്തി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

  3. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി 2026 മാർച്ച് 26-ന് ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ്.

 
****

( റിലീസ് ഐ.ഡി: 2245634) സന്ദര്‍ശക കൗണ്ടര്‍ : 47