വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രസാർ ഭാരതിയുടെ 'വേവ്‌സ്' ഒടിടി പ്ലാറ്റ്‌ഫോമിൽ വൈവിധ്യമാർന്ന ഉള്ളടക്ക ശേഖരം ശക്തിപ്പെടുത്തുന്നു;രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 84 ലക്ഷം പിന്നിട്ടു.
പോസ്റ്റഡ് ഓണ്‍:
18 MAR 2026 3:16PM by PIB Thiruvananthpuram
പ്രസാർ ഭാരതിയുടെ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ 'വേവ്‌സ്' (WAVES) 2024 നവംബറിലാണ് പ്രവർത്തനമാരംഭിച്ചത്.ടിവി ചാനലുകൾ,വെബ് സീരീസുകൾ,സിനിമകൾ,തത്സമയ പരിപാടികൾ,പ്രസാർ ഭാരതിയുടെ വിപുലമായ പുരാരേഖ ശേഖരങ്ങൾ,സാംസ്കാരിക പരിപാടികൾ,വിദ്യാഭ്യാസ സംപ്രേഷണങ്ങൾ, ആകാശവാണിയുടെ റേഡിയോ സേവനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്ക ശേഖരം പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായാണ് ഇത് പ്രവർത്തിക്കുന്നത്.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ നിന്നുള്ളവർ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ജനപങ്കാളിത്തമാണ് ഈ പ്ലാറ്റ്‌ഫോമിന് ലഭിക്കുന്നത്.
പ്രസാർ ഭാരതിയുടെ വാർത്താ വിതരണ ശൃംഖലയായ 'പിബി-ശബ്ദ്' (PB-SHABD) 2024 മാർച്ചിലാണ് പ്രവർത്തനം ആരംഭിച്ചത്.മലയാളം ഉൾപ്പെടെ രാജ്യത്തെ 13 പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷ്, ഹിന്ദി എന്നിവയിലുമായി ആകെ 15 ഭാഷകളിൽ ഉള്ള വാർത്തകൾ ഇതിലൂടെ ലഭ്യമാണ്(അസമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഡോഗ്രി, ഉറുദു).തുടക്കത്തിൽ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്ന ഈ പ്ലാറ്റ്‌ഫോം സംവിധാനം ഇപ്പോൾ 2027 മാർച്ച് വരെ നീട്ടിയിരിക്കുകയാണ് .
ടെലിവിഷൻ ഷോകൾ, ഡോക്യുമെന്ററികൾ, തുടങ്ങി ദൂരദർശന്റെയും ആകാശവാണിയുടെയും ശ്രദ്ധേയവും വൈവിധ്യവുമാർന്ന ദൃശ്യ-ശ്രവ്യ ശേഖരങ്ങൾ(Archival Content) ഇനിമുതൽ 'വേവ്‌സ്' ഒടിടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.ആർക്കൈവൽ പരിപാടികളുടെ പ്രസിദ്ധീകരണം ഘട്ടംഘട്ടമായി നടത്തിവരുന്നു.ഇതിലൂടെ ഉള്ളടക്കങ്ങളുടെ കണ്ടെത്തൽ എളുപ്പമാക്കുകയും പ്രേക്ഷക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
പ്രസാർ ഭാരതിയുടെ ഡിജിറ്റൽ സേവനങ്ങളായ 'വേവ്‌സ്' (WAVES) ഒടിടി പ്ലാറ്റ്‌ഫോമും 'പിബി-ശബ്ദ്' (PB-SHABD) വാർത്താ വിതരണ ശൃംഖലയും ഛത്തീസ്ഗഡിലെ സർഗുജ (Surguja) മേഖലയുൾപ്പെടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്.ഹിന്ദിക്ക് പുറമെ വിവിധ പ്രാദേശിക ഭാഷകളിലുള്ള വാർത്തകളും പരിപാടികളും ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാണ്.
ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ഈ വിവരങ്ങൾ സമർപ്പിച്ചത്.
( റിലീസ് ഐ.ഡി: 2241960)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Gujarati
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Telugu
,
Kannada