വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രസാർ ഭാരതിയുടെ പിബി-ശബ്‌ദ് ലോഗോ രഹിത വാർത്താ ഉള്ളടക്കം നല്കുന്നു; 2027 മാർച്ച് വരെ സൗജന്യമായി ഉപയോഗിക്കാം

പോസ്റ്റഡ് ഓണ്‍: 10 MAR 2026 5:05PM by PIB Thiruvananthpuram

വീഡിയോ, ഓഡിയോ, ടെക്സ്റ്റ്, ഫോട്ടോകൾ എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിലായി ലോഗോ ഇല്ലാത്ത ദൈനംദിന വാർത്തകൾ മാധ്യമ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു പൊതു ഫീഡ് സേവനമായി 2024 മാർച്ചിലാണ് പ്രസാർ ഭാരതി-ഷെയേർഡ് ഓഡിയോ-വിഷ്വൽസ് ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ (PB-SHABD) ആരംഭിച്ചത്. SHABD സേവനത്തിലേക്കുള്ള പ്രവേശനം 2027 മാർച്ച് വരെ സൗജന്യമായി തുടരുമെന്ന് പ്രസാർ ഭാരതി അറിയിച്ചു.

 



 

24 മണിക്കൂറും പ്രവർത്തിക്കുന്ന 60 സമർപ്പിത എഡിറ്റ് ഡെസ്‌ക്കുകളുടെ പിന്തുണയോടെ, 1500-ലധികം റിപ്പോർട്ടർമാർ, ലേഖകർ, സ്ട്രിംഗർമാർ എന്നിവരുടെ ശക്തമായ ശൃംഖല പ്രയോജനപ്പെടുത്തിക്കൊണ്ട് പിബി-ശബ്‌ദ് ഇന്ത്യയുടെ ഓരോ കോണിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക വാർത്താ വിഭാഗങ്ങളിൽ (RNUs) നിന്നും ആസ്ഥാനങ്ങളിൽ നിന്നും സംയുക്തമായി കൃഷി, സാങ്കേതികവിദ്യ, വിദേശകാര്യം, രാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പ്രതിദിനം 1000 വാർത്തകൾ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും അപ്‌ലോഡ് ചെയ്യുന്നു. പിബി-ശബ്‌ദ് വഴി നല്കുന്ന ഉള്ളടക്കം ലോഗോ രഹിതമാണ്‌, കൂടാതെ ഈ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വാർത്തകൾ ഉപയോഗിക്കുമ്പോൾ പ്രസാർ ഭാരതിക്ക് പ്രത്യേകം കടപ്പാട് വയ്‌ക്കേണ്ടതില്ല.
 

ദേശീയ പ്രാധാന്യമുള്ള പരിപാടികൾ, പുരസ്കാര വിതരണ ചടങ്ങുകൾ, വിവിധ പത്രസമ്മേളനങ്ങൾ എന്നിവയുൾപ്പെടെയുള്ള തത്സമയ സംഭവങ്ങളുടെ എക്സ്ക്ലൂസീവ് കവറേജ് ലഭ്യമാക്കുന്ന ഒരു തത്സമയ ഫീഡ് സൗകര്യവും പിബി-ശബ്ദ് വാഗ്ദാനം ചെയ്യുന്നു, ഇവയെല്ലാം ലോഗോ ഇല്ലാതെ ലഭ്യമാണ്. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ഒരു ആർക്കൈവൽ ലൈബ്രറിയായി ഒരു മീഡിയ റിപ്പോസിറ്ററി ലഭ്യമാണ്. ഇത് പഴയകാല ദൃശ്യങ്ങളും പ്രത്യേകം തയ്യാറാക്കിയ പാക്കേജുകളും വരിക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു. പ്രത്യേക പാക്കേജുകൾ, അഭിമുഖങ്ങൾ, ഇന്ത്യയിലുടനീളമുള്ള ദൈനംദിന കാലാവസ്ഥാ അപ്‌ഡേറ്റുകൾ, എഡിറ്റോറിയൽ കുറിപ്പുകൾ എന്നിവ പിബി-ശബ്‌ദിൽ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നു. ഇതിലൂടെ മാധ്യമ സ്ഥാപനങ്ങൾക്ക് വാർത്താ ഉള്ളടക്കം നേരിട്ട് ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നത്തിലൂടെ അവരുടെ സമയം ലാഭിക്കാൻ സാധിക്കുന്നു. മാധ്യമ സ്ഥാപനങ്ങൾക്ക്  shabd.prasarbharati.org സന്ദർശിച്ച് പിബി-ശബ്‌ദിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഇൻസ്റ്റാഗ്രാം (Instagramഎക്സ് (X), യൂട്യൂബ് (YouTube) എന്നിവയിൽ PB-SHABD ഫോളോ ചെയ്യുക.
 
***

( റിലീസ് ഐ.ഡി: 2237821) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Telugu , Kannada