പ്രധാനമന്ത്രിയുടെ ഓഫീസ്
കനേഡിയൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പുതുക്കിയ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയെന്ന് ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
03 MAR 2026 10:16PM by PIB Thiruvananthpuram
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതുക്കിയ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് വിശ്വാസം, വളർച്ച, നൂതനാശയം, പങ്കിട്ട സമൃദ്ധി എന്നിവയാൽ നിർവ്വചിക്കപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:
"പ്രധാനമന്ത്രി കാർണി, താങ്കൾ പറഞ്ഞത് തീർച്ചയായും ശരിയാണ്. താങ്കളുടെ സന്ദർശനം പുതുക്കിയ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയിരിക്കുന്നു.
നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്കായി വിശ്വാസം, വളർച്ച, നവീകരണം, പങ്കിട്ട സമൃദ്ധി എന്നിവയാൽ നിർവ്വചിക്കപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
@MarkJCarney"
***
NK
( റിലീസ് ഐ.ഡി: 2235246)
സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada