ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആറ്റുകാൽ പൊങ്കാല ദിനത്തിൽ കേരളത്തിലെ സഹോദരിമാർക്കും അമ്മമാർക്കും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ആശംസകൾ നേർന്നു

ആറ്റുകാലമ്മയുടെ അനുഗ്രഹം എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കട്ടെ എന്നും എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു

പോസ്റ്റഡ് ഓണ്‍: 03 MAR 2026 3:04PM by PIB Thiruvananthpuram
ആറ്റുകാൽ പൊങ്കാലയുടെ പുണ്യദിനത്തിൽ കേരളത്തിലെ സഹോദരിമാർക്കും അമ്മമാർക്കും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
 
ആറ്റുകാൽ പൊങ്കാലയുടെ പുണ്യവേളയിൽ കേരളത്തിലെ സഹോദരിമാർക്കും അമ്മമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി സമൂഹമാധ്യമമായ എക്സിൽ ശ്രീ അമിത് ഷാ കുറിച്ചു. പൊങ്കാല അർപ്പിക്കാനായി ഒത്തുകൂടുമ്പോൾ, അവരുടെ പ്രാർത്ഥനകൾ വഴി ആറ്റുകാലമ്മയുടെ അനുഗ്രഹം എല്ലാവരുടേയും മേൽ വർഷിക്കപ്പെടട്ടെയെന്നും എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യം നിറയട്ടെയെന്നും എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
****
 

( റിലീസ് ഐ.ഡി: 2235007) സന്ദര്‍ശക കൗണ്ടര്‍ : 42
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Gujarati , Tamil , Telugu , Kannada