പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മാർച്ച് 3-ന് “സാമ്പത്തിക വളർച്ച സുസ്ഥിരമാക്കലും ശക്തിപ്പെടുത്തലും” എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്യും

പോസ്റ്റഡ് ഓണ്‍: 02 MAR 2026 7:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 3 രാവിലെ 11.15 ന് വീഡിയോ കോൺഫറൻസിങ് വഴി “സാമ്പത്തിക വളർച്ച സുസ്ഥിരമാക്കലും ശക്തിപ്പെടുത്തലും” എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്യും.

ഈ പ്രമേയത്തിനു കീഴിൽ വിവിധ മേഖലകളെ ഉൾപ്പെടുത്തി നാലു വ്യത്യസ്ത വെബിനാർ സെഷനുകൾ നടക്കും:

(i)      നിർമാണവും വ്യാവസായിക നവീകരണവും തന്ത്രപ്രധാന മേഖലകളും;

(ii)      സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും ധനകാര്യവും വിപണിലഭ്യതയും;

(iii)      നഗര സാമ്പത്തിക മേഖലകൾ;

(iv)      അടിസ്ഥാനസൗകര്യവും ലോജിസ്റ്റിക്സും ചരക്കുനീക്കവും.

വ്യവസായതലം വിപുലീകരിക്കുന്നതിനും സാങ്കേതിക നേതൃത്വം ആഴത്തിലാക്കുന്നതിനും സുപ്രധാന മേഖലകളുടെ അടിത്തറ കരുത്തുറ്റതാക്കാനുമുള്ള, ഭാവി ലക്ഷ്യമിട്ടുള്ള പരിഷ്കരണ നടപടികളെ വെബിനാർ എടുത്തുകാട്ടും. ഈ മുൻഗണനകളെ ഫലപ്രദമായ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിലായിരിക്കും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി വ്യവസായ മേഖലയിലുള്ളവരുടെ അനുഭവസമ്പത്തിൽനിന്നുള്ള ഉൾക്കാഴ്ചകൾ പ്രയോജനപ്പെടുത്തുന്നതു പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ സഹായിക്കും.

****


( റിലീസ് ഐ.ഡി: 2234732) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: Kannada , Tamil , Telugu , English , Urdu , Marathi , हिन्दी , Manipuri , Gujarati