പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, രാഷ്ട്രത്തിന് സമർപ്പിക്കൽ, തറക്കല്ലിടൽ വേളയിൽ ചെയ്ത പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

പോസ്റ്റഡ് ഓണ്‍: 01 MAR 2026 6:03PM by PIB Thiruvananthpuram

പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, രാഷ്ട്രത്തിന് സമർപ്പിക്കൽ, തറക്കല്ലിടൽ എന്നിവയ്ക്കിടെ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു;

"പുതുച്ചേരിയിലെ അദ്ഭുതപ്രതിഭകളായ ജനങ്ങൾക്കിടയിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്."

"വണക്കം പുതുച്ചേരി!
നിരവധി വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനായി പുതുച്ചേരിയിലെ എന്റെ സഹോദരീ സഹോദരന്മാർക്കിടയിൽ എത്തിയതിൽ അതിയായ സന്തോഷം. ജനങ്ങളുടെ ക്ഷേമത്തിനായി ഇരട്ട എൻജിൻ എൻഡിഎ ഗവണ്മെന്റ് വിപുലമായി പ്രവർത്തിച്ചിട്ടുണ്ട്."

"കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, 'ഏറ്റവും മികച്ച പുതുച്ചേരി' (BEST Puducherry) കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിന് അനുസൃതമായി റെക്കോർഡ് വികസനത്തിനാണ് പുതുച്ചേരി സാക്ഷ്യം വഹിച്ചത്."

"ഞങ്ങൾ പുതുച്ചേരിയിലെ യുവാക്കളെ ശാക്തീകരിക്കുന്നത് ഇങ്ങനെ..."

“പുതുച്ചേരിയെ മെഡിക്കൽ ടൂറിസത്തിൻ്റെയും സമഗ്ര ആരോഗ്യ സംരക്ഷണത്തിൻ്റെയും കേന്ദ്രമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

"ഡൽഹിയിലെ ഒരു കുടുംബത്തെ മാത്രം സേവിക്കാനുള്ള എടിഎം (ATM) ആക്കി കോൺഗ്രസ് പുതുച്ചേരിയെ മാറ്റി. അതുകൊണ്ട് പുതുച്ചേരി ഒരിക്കലും കോൺഗ്രസിനും സഖ്യകക്ഷികൾക്കും വോട്ട് ചെയ്യില്ല"

 

 

 


 

“Here is how we are empowering the youth of Puducherry…”

 

 



 

 

-NK-

( റിലീസ് ഐ.ഡി: 2234286) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil