പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ടെക്നോളജിയുടെ സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റ് ആൻഡ് പാക്കേജിംഗ് (ATMP) സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 28 FEB 2026 10:21PM by PIB Thiruvananthpuram

ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ടെക്നോളജിയുടെ സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റ് ആൻഡ് പാക്കേജിംഗ് (ATMP) സംവിധാനം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ ചില ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു: 

"മൈക്രോണിന്റെ സെമികണ്ടക്ടർ സംവിധാനം ഉദ്ഘാടനം ചെയ്യുന്നത് സാങ്കേതിക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഒരു നാഴികക്കല്ലാണ്"

"സാനന്ദിലെ മൈക്രോണിന്റെ ATMP ഫെസിലിറ്റിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നതോടെ, ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയുടെ അവിഭാജ്യ ഘടകമായി ഇന്ത്യ മാറും, കൂടാതെ ഈ മേഖലയിലെ നമ്മുടെ പങ്ക് കൂടുതൽ ശക്തമാവുകയും ചെയ്യും."

"ഇന്ത്യയുടെ ഇന്നത്തെ മുന്നേറ്റം സാനന്ദിലെ മൈക്രോണിന്റെ സംവിധാനത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നു."

"ഇന്ത്യ സജ്ജമാണ്. ഇന്ത്യ വിശ്വസനീയമാണ്. ഇന്ത്യ ലോകത്തിന് നൽകുന്നു."

"ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0,  ഈ വർഷത്തെ ബജറ്റിൽ നമ്മൾ പ്രഖ്യാപിച്ചു, ഇന്ത്യയ്ക്കുള്ളിൽ തന്നെ അസംസ്‌കൃത വസ്തുക്കൾ, ഘടകങ്ങൾ, സേവനങ്ങൾ എന്നിവയുടെ ആവശ്യം ഇത് ഗണ്യമായി വർദ്ധിപ്പിക്കും."

"ഇന്ത്യയുടെ പങ്കാളികൾക്കും ആഗോള നിക്ഷേപകർക്കും ഞാൻ ഉറപ്പുനൽകുന്നു..."

"ഇന്ത്യക്ക് ഇതൊരു അഭിമാന ദിനം!
മൈക്രോൺ ടെക്നോളജിയുടെ സെമികണ്ടക്ടർ ATMP സംവിധാനം ഇന്ന് രാവിലെ സാനന്ദിൽ ഉദ്ഘാടനം ചെയ്തു.
ആ ചടങ്ങിന്റെ ചില ദൃശ്യങ്ങൾ കാണാം...."

****

-SK-

( റിലീസ് ഐ.ഡി: 2234113) സന്ദര്‍ശക കൗണ്ടര്‍ : 38