ആഭ്യന്തരകാര്യ മന്ത്രാലയം
രഞ്ജി ട്രോഫിയിൽ കന്നി കിരീടം നേടിയ ജമ്മു കശ്മീരിനെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
പോസ്റ്റഡ് ഓണ്‍:
28 FEB 2026 6:19PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ രഞ്ജി ട്രോഫിയിൽ കന്നി കിരീടം നേടിയ ജമ്മു കശ്മീരിനെ അഭിനന്ദിച്ചു.
"ആദ്യമായി രഞ്ജി ട്രോഫി നേടിയ ജമ്മു കശ്മീരിലെ എല്ലാ യുവാക്കളെയും, പ്രത്യേകിച്ച് ഈ ചരിത്രം കുറിച്ച ജമ്മു കശ്മീർ ടീമിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഓരോ പൗരനും അഭിമാനം നൽകുന്ന നിമിഷമാണിത്. ജമ്മു കശ്മീരിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. അവിടുത്തെ യുവാക്കളിലുണ്ടായ പുതിയ സ്വത്വബോധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. സമാധാനം, പുരോഗതി, സമൃദ്ധി എന്നീ മന്ത്രങ്ങളാണ് പുതിയ ജമ്മു കശ്മീരിൻ്റെ ചാലകശക്തി." 'X'-ൽ പങ്കുവെച്ച കുറിപ്പിൽ ശ്രീ അമിത് ഷാ പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2234100)
സന്ദര്‍ശക കൗണ്ടര്‍ : 10