പരിസ്ഥിതി, വനം മന്ത്രാലയം
ബോട്സ്വാനയിൽ നിന്നെത്തിയ 9 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് വരവേറ്റ് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്
പോസ്റ്റഡ് ഓണ്‍:
28 FEB 2026 3:12PM by PIB Thiruvananthpuram
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ബോട്സ്വാനയിൽ നിന്നെത്തിച്ച ഒന്‍പത് ചീറ്റപ്പുലികളെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് 2026 ഫെബ്രുവരി 28ന് നിരീക്ഷണ സങ്കേതങ്ങളിലേക്ക് തുറന്നുവിട്ടു. വിശാലമായ വനമേഖലയിലേക്ക് വിട്ടയക്കുന്നതിന് മുൻപ് ചീറ്റപ്പുലികള്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും ആരോഗ്യ നിരീക്ഷണത്തിനുമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകും.
ആറ് പെണ്‍പുലികളും മൂന്ന് ആണ്‍പുലികളുമടക്കം ബോട്സ്വാനയിൽ നിന്ന് ഒന്‍പത് ചീറ്റപ്പുലികൾ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിയ വിവരം സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീ യാദവ് അറിയിച്ചത്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരിസ്ഥിതി ബോധം പുലര്‍ത്തുന്ന ഭരണനേതൃത്വത്തിന് കീഴിൽ 'പ്രോജക്ട് ചീറ്റ' വലിയ വിജയമാണെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ജനിച്ച 28 ചീറ്റക്കുഞ്ഞുങ്ങൾ ഉൾപ്പെടെ രാജ്യത്ത് നിലവില്‍ ആകെ 48 ചീറ്റപ്പുലികളുടെ സജീവ സാന്നിധ്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.
***
( റിലീസ് ഐ.ഡി: 2233960)
സന്ദര്‍ശക കൗണ്ടര്‍ : 10