പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ മാറൂഫ് റാസാ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
26 FEB 2026 10:05PM by PIB Thiruvananthpuram
മാധ്യമപ്രവർത്തന രംഗത്തെ ശ്രീ മാറൂഫ് റാസാ ജിയുടെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
മാധ്യമ ലോകത്തിന് ശ്രീ മാറൂഫ് റാസാ ജി സമ്പന്നമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. പ്രതിരോധം, ദേശീയ സുരക്ഷ, തന്ത്രപ്രധാനമായ കാര്യങ്ങൾ എന്നിവയിലുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ അറിവിലൂടെ പൊതുജന ചർച്ചകളെ അദ്ദേഹം സമ്പന്നമാക്കിയെന്ന് പ്രധാനമന്ത്രി കുറിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ വേദനയുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനമറിയിക്കുന്നുവെന്നും ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:
"മാധ്യമ ലോകത്തിന് ശ്രീ മാറൂഫ് റാസ ജി സമ്പന്നമായ സംഭാവനകൾ നൽകി. പ്രതിരോധം, ദേശീയ സുരക്ഷ, തന്ത്രപ്രധാനമായ കാര്യങ്ങൾ എന്നിവയിലുള്ള തന്റെ സൂക്ഷ്മമായ അറിവിലൂടെ അദ്ദേഹം പൊതുജന ചർച്ചകളെ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ വേദനയുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനമറിയിക്കുന്നു."
***
SK
( റിലീസ് ഐ.ഡി: 2233393)
സന്ദര്‍ശക കൗണ്ടര്‍ : 4