വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യൻ സിനിമയ്ക്കുള്ള ആഗോള അംഗീകാരം ഇന്ത്യ ഗവൺമെൻ്റും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും ആഘോഷിക്കുന്നു
പോസ്റ്റഡ് ഓണ്‍:
25 FEB 2026 8:45PM by PIB Thiruvananthpuram
2026 ലെ ബാഫ്റ്റ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച കുട്ടികളുടെയും കുടുംബത്തിനുമുള്ള ചിത്ര പുരസ്‌കാരം ലക്ഷ്മിപ്രിയ ദേവിയുടെ 'ബൂങ്ങ്' കരസ്ഥമാക്കി. 2026 ലെ ബാഫ്റ്റ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ കുട്ടികളുടെയും കുടുംബത്തിനുമുള്ള ചിത്രവിഭാഗത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചലച്ചിത്ര സംവിധായക ലക്ഷ്മിപ്രിയ ദേവിയെയും 'ബൂങ്ങി'ൻ്റെ മുഴുവൻ അണിയറപ്രവർത്തക സംഘത്തെയും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനൊപ്പം ചേർന്ന് അഭിനന്ദിക്കുന്നു. ഈ നിർണായകനേട്ടം ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ ഒരു നിമിഷമായി അടയാളപ്പെടുത്തുകയും, ഇന്ത്യയുടെ വൈവിധ്യവും അർത്ഥപൂർണവുമായ കഥാകഥന പാരമ്പര്യങ്ങളോടുള്ള വർദ്ധിച്ചുവരുന്ന ആഗോള ആദരവിനെ എടുത്തുകാണിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ചലച്ചിത്ര വികസനത്തിൻ്റെയും ചലച്ചിത്രോത്സവ ആവാസവ്യവസ്ഥയുടെയും പിന്തുണയോടെയാണ് ഈ ചലച്ചിത്രത്തിൻ്റെ പ്രയാണം മുന്നോട്ട് പോകുന്നത്. ഭാവി വാഗ്ദാനങ്ങളായ ചലച്ചിത്ര പ്രവർത്തകരെ പരിപോഷിപ്പിക്കുന്നതിനും ആഗോള വ്യവസായ ഇടപെടൽ സാധ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത സംരംഭങ്ങളായ 'വർക്ക് ഇൻ പ്രോഗ്രസ് ലാബ് ആൻഡ് ഫിലിം ബസാർ റെക്കമൻഡ്സി'ന് കീഴിൽ 2023-ൽ ഫിലിം ബസാറിലാണ് 'ബൂങ്ങ്' അവതരിപ്പിക്കപ്പെട്ടത്. തുടർന്ന് 2024-ൽ 55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. അവിടെ ഇത് മികച്ച നവാഗത സംവിധായക വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുകയും നിരൂപക പ്രശംസയെ കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.
ചലച്ചിത്ര പ്രവർത്തകരെ ശാക്തീകരിക്കുന്നതിനും, സർഗ്ഗാത്മക മികവ് വളർത്തുന്നതിനും, ഇന്ത്യൻ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തുന്നതിനുള്ള പാതകൾ സൃഷ്ടിക്കുന്നതിനും ഫിലിം ബസാർ, ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങിയ വേദികൾ ശാക്തീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇന്ത്യ ഗവൺമെൻ്റും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും ഊട്ടിയുറപ്പിക്കുന്നു.
***
( റിലീസ് ഐ.ഡി: 2232935)
സന്ദര്‍ശക കൗണ്ടര്‍ : 4