സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി 8 ജില്ലകളെ ഉൾക്കൊള്ളുന്നതും ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 307 കിലോമീറ്റർ വർദ്ധിപ്പിക്കുന്നതുമായ മൂന്ന് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


9,072 കോടി രൂപ ഏകദേശ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികൾ 2030-31 ഓടെ പൂർത്തിയാക്കും

പോസ്റ്റഡ് ഓണ്‍: 24 FEB 2026 3:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഏകദേശം 9,072 കോടി രൂപ ചെലവ് വരുന്ന, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഉൾപ്പെടുന്നവ:

ഗോംദിയ - ജബൽപൂർ പാത ഇരട്ടിപ്പിക്കൽ

പുനാരഖ് - കിയുൽ മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ

ഗാംഹാരിയ - ചാംഡിൽ മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ

മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി 8 ജില്ലകളെ ഉൾക്കൊള്ളുന്ന ഈ മൂന്ന് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 307 കിലോമീറ്റർ വർദ്ധിപ്പിക്കും.

നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 98 ലക്ഷം ജനസംഖ്യയുള്ള 5,407 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.

ലൈൻ കപ്പാസിറ്റി വർദ്ധിക്കുന്നത് ചലനാത്മകതയെ ഗണ്യമായി മെച്ചപ്പെടുത്തുകയും ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും. പ്രവ‍‍ർത്തനങ്ങൾ കാര്യക്ഷമമാക്കാനും തിരക്ക് കുറയ്ക്കാനും ഈ മൾട്ടി-ട്രാക്കിംഗ് നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നു. ഈ പ്രദേശത്തെ സമഗ്ര വികസനത്തിലൂടെ ജനങ്ങളെ "ആത്മനിർഭർ" ആക്കുകയും അവരുടെ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നവ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതികൾ. 

ഏകോപിത ആസൂത്രണത്തിലൂടെയും സ്റ്റേക്ക്‌ഹോൾഡർമാരുമായുള്ള കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പി.എം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിന് കീഴിലാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പദ്ധതികൾ ആളുകൾക്കും ചരക്ക്, സേവന യാത്രകൾക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും.

കച്ച്നാർ ശിവക്ഷേത്രം (ജബൽപൂർ), കൻഹ നാഷണൽ പാർക്ക് (ബാലാഘട്ട്), ഗാംഗുൽപാറ അണക്കെട്ടും വെള്ളച്ചാട്ടവും, പെഞ്ച് നാഷണൽ പാർക്ക്, ധുവാൻധർ വെള്ളച്ചാട്ടം, ബർഗി അണക്കെട്ട്, ഗോംജി-സോംജി ക്ഷേത്രം, ചാംഡിൽ ഡാം, ദാൽമ ഹിൽ ടോപ്പ്, ഹെസാക്കോച്ച വെള്ളച്ചാട്ടം, റൈജാമ ഘാട്ടി, ദാൽമ വന്യജീവി സങ്കേതം തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി ഈ നിർദ്ദിഷ്ട ശേഷി വർദ്ധിപ്പിക്കൽ മെച്ചപ്പെടുത്തും.

കൽക്കരി, ഉരുക്ക്, ഇരുമ്പയിര്, സിമന്റ്, ബാലസ്റ്റ്, കല്ല് ചില്ലുകൾ, ഫ്ലൈ ആഷ്, വളങ്ങൾ, ചുണ്ണാമ്പുകല്ല്, മാംഗനീസ്, ഡോളമൈറ്റ്, ഭക്ഷ്യധാന്യങ്ങൾ, പി.ഒ.എൽ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഈ പദ്ധതികൾ അവശ്യ റൂട്ടുകളാണ്. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ പ്രതിവർഷം 52 ദശലക്ഷം ടൺ (52 MTPA) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമായതിനാൽ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (6 കോടി ലിറ്റർ) കുറയ്ക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം (30 കോടി കിലോ) കുറയ്ക്കുന്നതിനും റെയിൽവേ സഹായിക്കും, ഇത് ഒരു കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

***

SK


( റിലീസ് ഐ.ഡി: 2232193) സന്ദര്‍ശക കൗണ്ടര്‍ : 19