പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​‘മൻ കീ ബാത്’ 131-ാം പതിപ്പിലെ അഭിസംബോധനയിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 FEB 2026 7:17PM by PIB Thiruvananthpuram

‘മൻ കീ ബാത്തി’ന്റെ 131-ാം പതിപ്പിലെ അഭിസംബോധനയിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

എക്സ് പോസ്റ്റുകളുടെ ശ്രേണിയിൽ ശ്രീ മോദി ഇപ്രകാരം കുറിച്ചു:

“നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 140 കോടി ഇന്ത്യക്കാരുടെ കരുത്തു പ്രകടമാക്കി.

വരുംകാലങ്ങളിൽ ഈ മേഖലയിൽ ഇന്ത്യ വലിയ മുന്നേറ്റങ്ങൾ തുടരും.

ലോകനേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടു കാര്യങ്ങളും പങ്കുവച്ചു.

#MannKiBaat” 

 

 

“ICC പുരുഷ T20 ലോകകപ്പ് നടന്നുവരികയാണ്. ഈ ടൂർണമെന്റിൽ കളിക്കുന്ന ഇന്ത്യൻ വംശജരായ കളിക്കാരുടെ എണ്ണം നമ്മെ അഭിമാനിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.

#MannKiBaat”

 

“കേരളത്തിൽനിന്നുള്ള ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ത്യ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.

മകളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള മാതാപിതാക്കളായ ശ്രീ അരുൺ എബ്രഹാമിന്റെയും ശ്രീമതി ഷെറിൻ ആൻ ജോണിന്റെയും തീരുമാനം വരുംതലമുറകൾക്കു വലിയ പ്രചോദനമാകും.

#MannKiBaat” 

 

“നാളെ ആരംഭിക്കുന്ന രാജാജി ഉത്സവം രാഷ്ട്രപതിഭവനിലെ ശ്ലാഘനീയമായ ശ്രമമാണ്. എന്റെ എല്ലാവിധ ആശംസകളും.

#MannKiBaat”

 

 

“ഡിജിറ്റൽ തട്ടിപ്പുകൾക്കും ഡിജിറ്റൽ അറസ്റ്റുകൾക്കുമെതിരെ നമുക്ക് എപ്പോഴും ജാഗ്രത പാലിക്കാം! ഈ ദിശയിലുള്ള റിസർവ് ബാങ്കിന്റെ ശ്രമങ്ങളെ നമുക്കു പിന്തുണയ്ക്കാം.

#MannKiBaat”

 

 

 

“ഒഡിഷ, കേരളം, കർണാടക എന്നിവിടങ്ങളിലെ ഈ ശ്രമങ്ങളിൽ കാണുന്നതുപോലെ, ഇന്ത്യയിലെ കർഷകർ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുകയാണ്.

#MannKiBaat”

 

 

“കേരളത്തിലെ കുംഭമേള എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഉത്സവം, സംസ്ഥാനത്തെ ജനങ്ങളും നമ്മുടെ മഹത്തായ സംസ്കാരവും തമ്മിലുള്ള കരുത്തുറ്റ ബന്ധം ഉയർത്തിക്കാട്ടുന്നു.

#MannKiBaat” 

 

 

“ജയലളിത ജി വസിക്കുന്നതു ജനങ്ങളുടെ ഹൃദയങ്ങളിലാണ്. തമിഴ്‌നാടിന്റെ വികസനത്തിനായുള്ള അവരുടെ ശ്രമങ്ങളും ഇന്ത്യയുടെ വളർച്ചയോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയും എപ്പോഴും സ്മരിക്കപ്പെടും.

#MannKiBaat”

 

 

 

“നമുക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാം, ഇന്ത്യൻ നിർമാതാക്കളെ പിന്തുണയ്ക്കാം!

#MannKiBaat”

***

NK


( റിലീസ് ഐ.ഡി: 2231587) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil