പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച

പോസ്റ്റഡ് ഓണ്‍: 20 FEB 2026 9:52PM by PIB Thiruvananthpuram

എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് 2026 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎൻ സെക്രട്ടറി ജനറൽ (UNSG) അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.

നിർമ്മിതബുദ്ധിയെ ജനാധിപത്യവൽക്കരിക്കാനും അതിനെ മനുഷ്യകേന്ദ്രീകൃതമാക്കാനുമുള്ള ലക്ഷ്യത്തോടെ എഐ ഇംപാക്ട് ഉച്ചകോടി സംഘടിപ്പിച്ചതിന് യുഎൻ സെക്രട്ടറി ജനറൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. നിർമ്മിതബുദ്ധി സംബന്ധിച്ച ഒരു സ്വതന്ത്ര അന്താരാഷ്ട്ര ശാസ്ത്ര പാനൽ  രൂപീകരിക്കുന്നതിനായുള്ള സെക്രട്ടറി ജനറലിന്റെ ശ്രമങ്ങളെയും വികസ്വര രാജ്യങ്ങൾക്ക് അദ്ദേഹം നൽകുന്ന പിന്തുണയെയും പ്രധാനമന്ത്രി പ്രശംസിച്ചു. നിർമ്മിതബുദ്ധിക്കായുള്ള 'മാനവ്' (MANAV) കാഴ്ചപ്പാടും വികസനത്തിനായുള്ള സാങ്കേതികവിദ്യയുടെ പങ്കും പ്രധാനമന്ത്രി മോദി ആവർത്തിച്ച് വ്യക്തമാക്കി.

സമകാലിക യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ബഹുധ്രുവ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു നേതാക്കളും പങ്കുവെച്ചു. ഐക്യരാഷ്ട്രസഭയിൽ, പ്രത്യേകിച്ച് ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ (UNSC) അടിയന്തര പരിഷ്കരണം നടത്തേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ അടിവരയിട്ടു.

സെക്രട്ടറി ജനറൽ ഗുട്ടെറസിന് അദ്ദേഹത്തിന്റെ ശേഷിക്കുന്ന ഔദ്യോഗിക കാലാവധിയിലേക്ക് പ്രധാനമന്ത്രി മോദി എല്ലാ ആശംസകളും നേർന്നു.

-SK-


( റിലീസ് ഐ.ഡി: 2231096) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: Gujarati , Kannada , English , Urdu , हिन्दी , Marathi , Assamese , Bengali