ആഭ്യന്തരകാര്യ മന്ത്രാലയം
ഛത്രപതി ശിവജി മഹാരാജിന്റെ ജന്മവാർഷികദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ആദരം അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
19 FEB 2026 11:12AM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ, ഇന്ന് ഛത്രപതി ശിവജി മഹാരാജിന്റെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ചു.
ഛത്രപതി ശിവാജി മഹാരാജ് ചെറുപ്പത്തിൽ തന്നെ ഹിന്ദ്‌വി സ്വരാജ് സ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്നും ജീവിതകാലം മുഴുവൻ ധർമ്മത്തിന്റെ പതാക സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ X സമൂഹ മാധ്യമത്തിൽ കുറിച്ചു. സ്വധർമ്മം, സ്വരാജ്, സ്വഭാഷ എന്നിവയ്ക്കായി ജീവിക്കാനും മരിക്കാനുമുള്ള അനശ്വരമായ ഇച്ഛാശക്തി രാജ്യത്തിന്റെ എല്ലാ കോണിലും ശിവാജി മഹാരാജ് ഉളവാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ശിവാജി മഹാരാജ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ചുവെന്നും രാഷ്ട്രത്തെയും അതിന്റെ സംസ്കാരത്തെയും സംരക്ഷിക്കുക എന്ന ഏക ലക്ഷ്യത്തോടെ ഒരു വലിയ സൈന്യത്തെ സജ്ജമാക്കിയെന്നും ശ്രീ ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ ശക്തമായ ഇച്ഛാശക്തി, അജയ്യമായ ധൈര്യം, അചിന്തനീയമായ തന്ത്രം എന്നിവ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ കാണാനാകൂ എന്ന് ശ്രീ ഷാ പറഞ്ഞു.
*****
( റിലീസ് ഐ.ഡി: 2230108)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada