പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സെർബിയൻ പ്രസിഡൻ്റ്

പോസ്റ്റഡ് ഓണ്‍: 18 FEB 2026 3:40PM by PIB Thiruvananthpuram

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രതിരോധം, നിർമ്മാണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, വളങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

 ശ്രീ മോദി എക്‌സിൽ കുറിച്ചു:

"ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, നിർമ്മാണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, വളങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. കാലങ്ങളായി ഇന്ത്യയും സെർബിയയും അടുത്ത ബന്ധം പുലർത്തിവരുന്നു. വരും കാലങ്ങളിൽ നമ്മുടെ ബന്ധം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

@avucic"

“Sastao sam se sa predsednikom Aleksandrom Vučićem na marginama Samita o uticaju veštačke inteligencije u Delhiju. Razgovarali smo o načinima za produbljivanje saradnje u oblastima kao što su odbrana, proizvodnja, Demokratska revolucionarna institucija (DPI), đubriva i infrastruktura. Indija i Srbija godinama tesno sarađuju i uveren sam da će naše veze dobiti još veći zamah u budućnosti.

@avucic”

***

NK


( റിലീസ് ഐ.ഡി: 2229666) സന്ദര്‍ശക കൗണ്ടര്‍ : 12