തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026 ഏപ്രിലിൽ വിരമിക്കുന്ന കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് അംഗങ്ങളുടെ സീറ്റുകളിലേക്ക് ദ്വിവത്സര തിരഞ്ഞെടുപ്പ്
പോസ്റ്റഡ് ഓണ്‍:
18 FEB 2026 11:19AM by PIB Thiruvananthpuram
10 സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 37 കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് അംഗങ്ങളുടെ കാലാവധി 2026 ഏപ്രിലിൽ അവസാനിക്കും. ആയതിനാൽ, താഴെപ്പറയുന്ന സമയപ്പട്ടിക പ്രകാരം ഈ 37 സീറ്റുകളിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു:
|
ക്രമ നമ്പർ
|
കാര്യപരിപാടി
|
തീയതികൾ
|
|
1
|
നോട്ടിഫിക്കേഷൻ
|
2026 ഫെബ്രുവരി 26 (വ്യാഴം)
|
|
2
|
നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി
|
2026 മാർച്ച് 05 (വ്യാഴം)
|
|
3
|
നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന
|
2026 മാർച്ച് 06 (വെള്ളി)
|
|
4
|
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി
|
2026 മാർച്ച് 09 (തിങ്കൾ)
|
|
5
|
പോളിംഗ് തീയതി
|
2026 മാർച്ച് 16 (തിങ്കൾ)
|
|
6
|
പോളിംഗ് സമയം
|
രാവിലെ 09:00 മുതൽ വൈകുന്നേരം 04:00 വരെ
|
|
7
|
വോട്ടെണ്ണൽ
|
2026 മാർച്ച് 16 (തിങ്കൾ) വൈകുന്നേരം 05:00 വരെ
|
|
8
|
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കേണ്ട അവസാന തീയതി
|
മാർച്ച് 20, 2026 (വെള്ളിയാഴ്ച)
|
ബാലറ്റ് പേപ്പറിൽ മുൻഗണനാക്രമം അടയാളപ്പെടുത്തുന്നതിന് റിട്ടേണിംഗ് ഓഫീസർ നൽകുന്ന, മുൻകൂട്ടി നിശ്ചയിച്ച സ്പെസിഫിക്കേഷനോടുകൂടിയ സംയോജിത വയലറ്റ് നിറത്തിലുള്ള സ്കെച്ച് പേന(കൾ) മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുൻഗണനാക്രമം അടയാളപ്പെടുത്തുന്നതിന് മറ്റൊരു പേനയും ഉപയോഗിക്കാൻ പാടുള്ളതല്ല.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിരീക്ഷകരെ നിയമിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് മതിയായ നടപടികൾ സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് സന്ദർശിക്കുക
***
( റിലീസ് ഐ.ഡി: 2229472)
സന്ദര്‍ശക കൗണ്ടര്‍ : 7