വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2026 ലെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രീമിയർ AI ഇന്നൊവേഷൻ പ്രവർത്തന കേന്ദ്രമായി MIB പവലിയൻ മാറുന്നു
പോസ്റ്റഡ് ഓണ്‍:
17 FEB 2026 7:20PM by PIB Thiruvananthpuram
2026 ലെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രീമിയർ AI ഇന്നൊവേഷൻ പ്രവർത്തന കേന്ദ്രമായി MIB പവലിയൻ മാറുന്നു.
വേവ്സ് ക്രിയേറ്റേഴ്‌സ് കോർണർ കേവലം പ്രദർശനപവലിയൻ എന്ന നിലയിൽ മാത്രമല്ല, പൂർണ്ണമായും പ്രവർത്തനക്ഷമമായ, പ്രായോഗികമായ ഒരു നൂതനാശയ പ്രവർത്തന കേന്ദ്രം എന്ന നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. AVGC-XR (ആനിമേഷൻ, VFX, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിലുടനീളം നിർമിത ബുദ്ധിയുടെ യഥാർത്ഥ ലോക പ്രായോഗിക ഉപയോഗങ്ങൾ പ്രദർശിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് ആഴത്തിലുള്ളതും പങ്കാളിത്തപരവുമായ അനുഭവം പ്രദാനം ചെയ്യുന്നു.
വേവ്സിന്റെയും അതിന്റെ പ്രധാന ഘടകങ്ങളായ വേവ് എക്സ് , വേവ്സ് ബസാർ , ക്രീയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ് എന്നിവയുടെയും തന്ത്രപരമായ വിപുലീകരണമായി ഈ ഇടം പ്രവർത്തിക്കുന്നു. ഇതിൽ സ്വാധീനം ചെലുത്തുന്ന പ്രകടനങ്ങളിലൂടെയും തത്സമയ വിന്യാസങ്ങളിലൂടെയും വേവ് എക്സ് സ്റ്റാർട്ടപ്പുകൾ കേന്ദ്രസ്ഥാനം ഏറ്റെടുക്കുന്നു.

വളർന്നുവരുന്ന നൂതനാശയ വിദഗ്ധർക്കൊപ്പം , അഡോബ് , നെറ്റ്ഫ്ളിക്സ് , സോണി , കളക്റ്റീവ് , ഇൻഷോർട്സ് , കുകു എഫ്എം , വിസ്‌ലിങ് വുഡ്‌സ് ഇന്റർനാഷണൽ തുടങ്ങിയ ആഗോള, ഇന്ത്യൻ വ്യവസായ പ്രമുഖരും അത്യാധുനിക AI സംവിധാനങ്ങളും പരിവർത്തനാത്മക മാധ്യമ സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും.
പ്രധാന അനുഭവ മേഖലകൾ
AI ഗെയിമിംഗ് ലാബ്:
സന്ദർശകർ ഇന്ന് AI- അധിഷ്ഠിത ഗെയിം വികസനം തത്സമയം അനുഭവിച്ചു. ആശയങ്ങളുടെ ആവിഷ്കാരം മുതൽ മുതൽ കളിക്കാൻ കഴിയുന്ന പ്രോട്ടോടൈപ്പുകൾ വരെ ഒരു സംവേദനാത്മക ഗെയിമിംഗ് ലാബ് പരിതസ്ഥിതിയിൽ നേരിട്ട് മനസ്സിലാക്കാനും AI- നിർമിത വീഡിയോ ഗെയിമുകളിൽ പങ്കെടുക്കാനും അവസരം ഉണ്ടായിരുന്നു. AI ഗെയിമിംഗ് ലാബ് തത്സമയ പ്രകടനങ്ങളും സംവേദനാത്മക ഇടപെടലുകളും വാഗ്ദാനം ചെയ്യുന്നത് വരും ദിവസങ്ങളിലും തുടരും.

AI ഉള്ളടക്ക നിർമാണ ലാബ് (അഡോബ് പിന്തുണയോടെ )
തത്സമയ സ്റ്റുഡിയോ അന്തരീക്ഷത്തിൽ AI- സഹായത്തോടെയുള്ള ചലച്ചിത്ര നിർമ്മാണം പ്രദർശിപ്പിച്ചു. അനുയോജ്യമായ പ്രോംപ്റ്റുകൾ നൽകിയപ്പോൾ അവ തിരക്കഥ , ദൃശ്യങ്ങൾ, സിനിമാറ്റിക് സീക്വൻസുകൾ എന്നിവയായി തത്സമയം പരിണമിച്ചു. ഡിജിറ്റൽ കഥപറച്ചിൽ രീതികളെ ഇത് പുനർനിർവചിച്ചു. വരും ദിവസങ്ങളിലും ഈ ലാബ് സന്ദർശകർക്കായി AI- അധിഷ്ഠിത സർഗാത്മക പ്രക്രിയകൾ പ്രദർശിപ്പിക്കുന്നത് തുടരും.
AI- പിന്തുണയുള്ള ന്യൂസ്റൂം
AWS , ഭാരത്ജെൻ, ഇന്ത്യാ ടുഡേ, കലാസേതു സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന ന്യൂസ്റൂം സജ്ജീകരണം, ഓട്ടോമേറ്റഡ് ഉള്ളടക്കം നിർമാണം മുതൽ വോയ്‌സ്-കമാൻഡ് അധിഷ്ഠിത എഡിറ്റോറിയൽ പ്രക്രിയ വരെയുള്ള ന്യൂസ്റൂം പ്രവർത്തനങ്ങൾ AI ഏജന്റ് വഴി എങ്ങനെ കാര്യക്ഷമമാക്കുന്നുവെന്നും, മാധ്യമ പ്രവർത്തനങ്ങളുടെ ഭാവിയെ പരിവർത്തനം ചെയ്യുന്നുവെന്നും പ്രദർശിപ്പിച്ചു. ഉച്ചകോടിയുടെ വരും ദിവസങ്ങളിൽ ഇൻസ്റ്റലേഷൻ പ്രവർത്തനക്ഷമമായി പ്രകടനങ്ങൾ തുടരും.
നാരദ് മുനി ഇന്ററാക്ടീവ് ഇൻസ്റ്റലേഷൻ
പുരാണ സന്ദേശവാഹകനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, AI- പിന്തുണയുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ യഥാർത്ഥ ലോകത്തിലെ ചോദ്യങ്ങളെ ചലനാത്മകവും സംഭാഷണപരവുമായ ഉപയോക്തൃ അനുഭവങ്ങളാക്കി മാറ്റുന്നതെങ്ങനെയെന്ന് ഈ സംവേദനാത്മക ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചു. ഇത് സംവേദനാത്മക ബുദ്ധിയുടെ ശക്തി പ്രദർശിപ്പിക്കുന്നു. സംവേദനാത്മക അനുഭവം വരും ദിവസങ്ങളിലും സന്ദർശകരെ ആകർഷിക്കും.

AI തിയേറ്റർ
NFDC, LTIMindtree, Adobe എന്നിവ ക്യൂറേറ്റ് ചെയ്ത ഏകദേശം 150 AI- നിർമിത സിനിമകൾ പ്രത്യേക സിനിമാറ്റിക് മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. AI- അധിഷ്ഠിത ചലച്ചിത്രനിർമ്മാണത്തിന്റെ കലാപരവും സാങ്കേതികവുമായ പരിണാമത്തിന് സാക്ഷ്യം വഹിക്കാനും ഇത് സന്ദർശകർക്ക് അവസരം നൽകുന്നു. പവലിയനിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ഈ പ്രദർശനങ്ങൾ തുടരും.
അഡോബിൽ പ്രവർത്തിക്കുന്ന ഉള്ളടക്ക നിർമ്മാണ ലാബ്
സാങ്കേതികവിദ്യകളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്നത്തെ ഉള്ളടക്ക സ്രഷ്ടാക്കൾക്കായി രൂപകൽപ്പന ചെയ്ത AI- അധിഷ്ഠിത വീഡിയോ നിർമാണ രീതികൾ ഇതിൽ പ്രദർശിപ്പിച്ചു. നൂതന സർഗാത്മക ടെക്സ്റ്റ് പ്രോംപ്റ്റുകൾ, ചിത്രങ്ങൾ , ശബ്ദങ്ങൾ , ജനറേറ്റീവ് AI സംവിധാനം എന്നിവ ഉപയോഗിച്ച് ആശയങ്ങളെ ഉയർന്ന നിലവാരമുള്ള വീഡിയോകളാക്കി എങ്ങനെ മാറ്റാമെന്ന് ലാബ് പ്രദർശിപ്പിച്ചു.
തത്സമയ പ്രദർശനങ്ങളിലൂടെ, ടെക്സ്റ്റ്-ടു-വീഡിയോ, ഇമേജ്-ടു-വീഡിയോ കഥാഖ്യാനം, ജനറേറ്റീവ് എഡിറ്റുകൾ, ദ്രുത ഉള്ളടക്ക വിവർത്തനം എന്നിവയുൾപ്പെടെ വീഡിയോ, ഓഡിയോ, ഇമേജുകൾ എന്നിവയിലുടനീളം സമഗ്ര AI പ്രവർത്തന രീതി മനസിലാക്കാൻ സ്രഷ്ടാക്കൾക്ക് അവസരം ലഭിച്ചു . നിർമാണ പ്രക്രിയകൾ, ഓട്ടോമേറ്റഡ് എഡിറ്റിംഗ്, മെച്ചപ്പെടുത്തിയ വിഷ്വലുകൾ, ആശയം മുതൽ അന്തിമ ഔട്ട്‌പുട്ട് വരെയുള്ള സങ്കീർണ്ണമായ കഥാഖ്യാന രീതികളെ AI എങ്ങനെ ലളിതമാക്കിയെന്ന് ഈ പ്രദർശനം എടുത്തുകാണിച്ചു. മൊത്തത്തിൽ, വേഗതയേറിയതും മികച്ചതും കൂടുതൽ വിപുലവുമായ മൾട്ടിമീഡിയ ഉള്ളടക്ക സൃഷ്ടിയ്ക്കുള്ള ഒരു ഉത്തേജകമായി AI-യെ ഈ പ്രദർശനത്തിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.pib.gov.in/PressReleasePage.aspx?PRID=2229271®=3&lang=2
***
( റിലീസ് ഐ.ഡി: 2229423)
സന്ദര്‍ശക കൗണ്ടര്‍ : 5