വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

ഇന്ത്യയുടെ AI നിമിഷം: സര്‍ക്കാരും, സംരംഭങ്ങളും, സ്രഷ്ടാക്കളും MIB പവലിയനില്‍ ഒത്തുചേരുന്നു

പോസ്റ്റഡ് ഓണ്‍: 16 FEB 2026 12:44PM by PIB Thiruvananthpuram

വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മിത ബുദ്ധി (AI) മേഖലയില്‍ ആഗോള തലത്തില്‍  ഇന്ത്യ ഒരു നിര്‍ണ്ണായക ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ വളരുന്ന സാങ്കേതിക മികവും, സംരംഭങ്ങളുടെ ആഴവും, ഉത്തരവാദിത്തമുള്ള AI ദത്തെടുക്കല്‍ നയരൂപീകരണ കാഴ്ചപ്പാടുകളും ഉയര്‍ത്തിക്കാട്ടുന്നതിനായി 'ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026'ല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയം (MIB) ഒരു പ്രത്യേക പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നു.

'വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണര്‍'  ഉള്‍ക്കൊള്ളുന്ന ഈ പവലിയന്‍, നയരൂപകര്‍ത്താക്കള്‍, സംരംഭങ്ങള്‍, സൃഷ്ടാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് ഒത്തുചേരാനുള്ള ഒരു മാധ്യമസംവാദ വേദിയായി  രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഇടം ഇന്ത്യയുടെ വികസന മുന്‍ഗണനകള്‍, സാംസ്‌കാരിക വൈവിധ്യം, ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ എന്നിവയുമായി നിര്‍മ്മിത ബുദ്ധിയെ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്  വേദിയാകുന്നു.

ഇന്ത്യയുടെ നിര്‍മ്മിത ബുദ്ധി ആവാസവ്യവസ്ഥയെ ആഗോള സാങ്കേതികവിദ്യയുടെ വെറുമൊരു ഉപഭോക്താവ് എന്നതിലുപരി, തദ്ദേശീയവും, വിപുലീകരിക്കാവുന്നതും, സാമൂഹിക പ്രസക്തിയുള്ളതുമായ  AI പരിഹാരങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലും ഉയര്‍ത്തിക്കാട്ടുകയാണ് പവലിയന്റെ ലക്ഷ്യമെന്ന് ഈ സംരംഭത്തെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 



 

ഇന്ത്യയുടെ AI നവീകരണം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു വേദി.

ആരോഗ്യ പരിചരണം, മാധ്യമം, ഉള്ളടക്കം, ഭരണം, സാമൂഹിക ആഘാതം  എന്നീ മേഖലകളിലുടനീളം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പവലിയന്‍ മുന്‍ഗണന നല്‍കുന്നു. ചിട്ടയായ സംവാദങ്ങളിലൂടെയും സ്ഥാപകര്‍ നയിക്കുന്ന ചര്‍ച്ചകളിലൂടെയും, ആഭ്യന്തര-ആഗോള വിപണികള്‍ക്കായി AI ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ കമ്പനികള്‍ക്ക് ശ്രദ്ധ നേടിക്കൊടുക്കാന്‍ ഈ പവലിയന്‍ ലക്ഷ്യമിടുന്നു.

'ഇന്ത്യയുടെ AI നവീകരണങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും അവയുടെ പശ്ചാത്തലം വ്യക്തമാക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം,' എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംരംഭങ്ങള്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും കൂടാതെ  നിക്ഷേപകര്‍ക്കും അന്താരാഷ്ട്ര പ്രതിനിധികള്‍ക്കും പരസ്പരം നേരിട്ട് സംവദിക്കാന്‍ പവലിയന്‍ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായി ആസൂത്രണം ചെയ്ത വിവിധ പാനലുകള്‍, ചൂടേറിയ സംവാദങ്ങള്‍, സംരംഭ പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്ന 'വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണര്‍' ആണ് പവലിയന്റെ പരിപാടികളുടെ കേന്ദ്രബിന്ദു. ഉച്ചകോടി  വേദിക്ക് പുറത്തുള്ളവര്‍ക്കും ഇവ കാണുന്നതിനായി, എല്ലാ സെഷനുകളും പ്രസാര്‍ ഭാരതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ 'വേവ്‌സ് OTT'യില്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു.

സംരംഭങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ 'യുവര്‍സ്‌റ്റോറി' ആസൂത്രണം ചെയ്യുന്നു.

പവലിയനിലെ സംരംഭ നവീകരണ വിവരങ്ങള്‍ ആസൂത്രണം ചെയ്യുന്ന  'യുവര്‍സ്‌റ്റോറി'  വളര്‍ന്നുവരുന്ന സംരംഭകര്‍, AI യിലെ വനിതാ നേതാക്കള്‍, ഭാരത്, ടയര്‍2, ടയര്‍3 വിപണികള്‍ക്കായി പരിഹാരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ എന്നിവരെ എടുത്തുകാട്ടുന്നതിനായി ഉച്ചകോടിയിലുടനീളം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

യുവര്‍സ്‌റ്റോറി സ്ഥാപകയും സി.ഇ.ഒയുമായ ശ്രദ്ധ ശര്‍മ്മയാണ് AI പരമാധികാരം, സാമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ പാനല്‍ ചര്‍ച്ചകളും, സംരംഭകരുടെ ലൈവ് പിച്ച് സെഷനുകളും നയിക്കുന്നത്.

സര്‍ക്കാര്‍ പവലിയനുള്ളില്‍ സംരംഭ കേന്ദ്രീകൃതമായ ഒരു മാധ്യമ പ്ലാറ്റ്‌ഫോമിന്റെ സാന്നിധ്യം, നയരൂപീകരണങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സന്ദേശങ്ങളില്‍  നിന്ന് സ്ഥാപകര്‍ നയിക്കുന്ന ആഖ്യാനങ്ങളിലേക്ക്   ഇന്ത്യയുടെ നവീകരണ കഥകള്‍ അവതരിപ്പിക്കുന്ന രീതിയിലുണ്ടായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യവസായ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

MIB പവലിയനിലെ പരിപാടികള്‍ (ദിവസം തിരിച്ചുള്ള പട്ടിക)

ഫെബ്രുവരി 16, തിങ്കള്‍

മുന്‍കൂട്ടി നിശ്ചയിച്ച ഉന്നതതല കൂടിക്കാഴ്ചകള്‍ ഉള്ളതിനാല്‍ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

12:00 PM – 1:00 PM

പാനല്‍: വരാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം (സെറ്റ് 1)

മൂന്ന് AI സംരംഭങ്ങളുമായി അവതാരകര്‍  നയിക്കുന്ന സംവാദം.

3:00 PM – 4:00 PM

പാനല്‍: വരാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം (സെറ്റ് 2)


 ഫെബ്രുവരി 17 ചൊവ്വാഴ്ച

ഭരണം, പരമാധികാരം, ഇന്ത്യയുടെ AI നയത്തിന്റെ  ദിശ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരണം.

 12:00 PM - 12:30 PM
ഫയര്‍സൈഡ് ചാറ്റ്: ഇന്ത്യയുടെ AI നിമിഷം

ഇന്ത്യയുടെ AI വളര്‍ച്ചയുടെ വേഗം നിലനിര്‍ത്തുന്നതിനെക്കുറിച്ച് ശ്രദ്ധ ശര്‍മ്മയും MIB സെക്രട്ടറിയും തമ്മില്‍ നടത്തുന്ന സംഭാഷണം.

1:00 PM - 1:40 PM
പാനല്‍: AI, പരമാധികാരം

ദേശീയ സുരക്ഷ, ഡാറ്റ നിയന്ത്രണം, തദ്ദേശീയ AI വികസനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച.

3:00 PM - 3:30 PM
ഫയര്‍സൈഡ് ചാറ്റ്: KUKU FM

പ്രാദേശിക ഭാഷാ ഉള്ളടക്കത്തെയും AI അധിഷ്ഠിത വിതരണത്തെയും കുറിച്ച് സ്ഥാപകന്‍ ലാല്‍ ചന്ദ് ബിസു.

5:00 PM - 6:00 PM
ഭൂമി പെഡ്‌നേക്കറുമായി ഫയര്‍സൈഡ് ചാറ്റ്

സിനിമ, പിന്തുണയ്ക്കലും , വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും എന്ന വിഷയത്തിന്മേല്‍ ചര്‍ച്ച.


ഫെബ്രുവരി 18, ബുധനാഴ്ച

ഉള്‍ച്ചേരലും സ്ഥാപക പങ്കാളിത്തവും എന്നതിനെ കുറിച്ചുള്ള സ്‌പോട്ട്‌ലൈറ്റ്.

1:00 PM - 2:00 PM

പാനല്‍: വരാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രദര്‍ശിപ്പിക്കുന്നു (സെറ്റ് 3)

3:00 PM - 3:40 PM

പാനല്‍: AIയിലെ സ്ത്രീകള്‍

വനിതാ സ്ഥാപകരും വ്യവസായ നേതാക്കളും നേതൃത്വത്തെയും നവീകരണത്തെയും കുറിച്ച് നടത്തുന്ന ചര്‍ച്ച.

4:30 PM – 6:00 PM

സ്റ്റാര്‍ട്ടപ്പ് ലൈവ്  ശ്രദ്ധ ശര്‍മ്മയോടൊപ്പം

സംരംഭകര്‍ അവതരിപ്പിക്കുന്ന രണ്ട് മിനിറ്റ് നീളുന്ന ദ്രുതഗതിയിലുള്ള പിച്ച്  സെഷനുകള്‍.


ഫെബ്രുവരി 19, വ്യാഴാഴ്ച

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ഇമ്മാനുവല്‍ മാക്രോണിന്റെയും സന്ദര്‍ശനത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.


ഫെബ്രുവരി 20, വെള്ളിയാഴ്ച

ഇംപാക്റ്റ് , ഭാരത കേന്ദ്രീകൃത നവീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള  സമാപനം.

 12:00 PM – 1:00 PM
പാനല്‍: സാമൂഹിക സ്വാധീനം ചെലുത്തുന്ന AI സംരംഭങ്ങള്‍

3:00 PM
പാനല്‍: ഭാരത് അവസരം

AI പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്ന ടയര്‍2, ടയര്‍3 എന്നിവയില്‍ നിന്നുള്ള ഇന്ത്യയിലെ സംരംഭങ്ങള്‍.


4:00 PM
പാനല്‍: വരാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം (സെറ്റ് 4)


ആഗോള AI സംവാദങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നിര്‍ണയിക്കുന്നു.

ഇന്ത്യന്‍ കമ്പനികളെ അവയുടെ പ്രാദേശികത  നിലനിര്‍ത്തിക്കൊണ്ട്  ആഗോള AI ചര്‍ച്ചകളുമായി സംയോജിപ്പിക്കുകയും, ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രതിനിധികള്‍, നിക്ഷേപകര്‍, വിവിധ സര്‍ക്കാരുകള്‍ എന്നിവരുമായി സംവദിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ പവലിയന്റെ വിശാലമായ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംരംഭങ്ങളെയും, സ്രഷ്ടാക്കളെയും, നയരൂപകര്‍ത്താക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയുടെ AI കാഴ്ചപ്പാടുകളെ ശ്രദ്ധേയവും, വിപണിക്ക് അനുയോജ്യമായ  ശേഷിയുള്ളതുമാക്കി മാറ്റി  ആഗോള AI ആവാസവ്യവസ്ഥയില്‍ വലിയൊരു പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് കരുത്തുപകരുക എന്നതാണ്  MIB പവലിയന്‍ ലക്ഷ്യമിടുന്നത്.

'ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026' പുരോഗമിക്കുമ്പോള്‍, നിര്‍മ്മിത ബുദ്ധിയെ  സ്വന്തം നിബന്ധനകള്‍ക്കനുസരിച്ച് എങ്ങനെ രൂപപ്പെടുത്താനും നിയന്ത്രിക്കാനും വിപുലീകരിക്കാനുമാണ് ഇന്ത്യ ഉദ്ദേശിക്കുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായി ഈ പവലിയന്‍ നിലകൊള്ളുന്നു.

 

***


( റിലീസ് ഐ.ഡി: 2228889) സന്ദര്‍ശക കൗണ്ടര്‍ : 12