വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത് പർവിലെ വേവ്സ് ബസാർ ഇന്ത്യയെ ഒരു ആഗോള ഉള്ളടക്ക കേന്ദ്രമായി പ്രദർശിപ്പിക്കുന്നു; മഹാരാഷ്ട്രയും ഡൽഹിയും തന്ത്രപരമായ ചലച്ചിത്ര ടൂറിസം കർമപദ്ധതി അനാച്ഛാദനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
15 FEB 2026 4:24PM by PIB Thiruvananthpuram
റിറ്റ്‌സിൽ ഭാരത് പർവിൻ്റെ ഭാഗമായി സംഘടിപ്പിച്ച വേവ്സ് ബസാറിൽ ചലച്ചിത്ര മേഖലയിൽ നിന്നുള്ള ആഗോള വിദഗ്ധർ, സാങ്കേതിക നൂതനാശയ വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുടെ ഒരു പ്രധാന സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. വേവ്സ് (വേൾഡ് ഓഡിയോ വിഷ്വൽ & എൻ്റർടൈൻമെൻ്റ് സമ്മിറ്റ്) സംരംഭത്തിന് കീഴിൽ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC) ആതിഥേയത്വം വഹിച്ച ഈ പരിപാടി, സിനിമ, മാധ്യമങ്ങൾ, ഉയർന്നുവരുന്ന സർഗാത്മക സാങ്കേതികവിദ്യകൾ എന്നിവയിൽ രാജ്യത്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വാധീനം എടുത്തുകാണിക്കുന്നു. "ആഗോള ഉള്ളടക്ക ഫാക്ടറി" എന്ന നിലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന നിലവാരത്തെ ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യ-ഒരു ആഗോള ഉള്ളടക്ക ഫാക്ടറി എന്ന നിലയിൽ
ഇന്ത്യയുടെ AVGC, ചലച്ചിത്ര മേഖലകളുടെ "മുന്നോട്ടുള്ള വഴി" വിശദീകരിച്ചുകൊണ്ട് NFDC-യുടെ ജിഎം ശ്രീ ഗൗതം ഭനോട്ടിൻ്റെ ഉദ്ഘാടന പ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്. "ആഗോള ഉള്ളടക്ക ഫാക്ടറി എന്ന നിലയിൽ ഇന്ത്യ: വിപുലത, ശേഷി, പുതിയ ബിസിനസ് മാതൃകകൾ" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ NFDC-യുടെ മീഡിയ & കമ്മ്യൂണിക്കേഷൻ ജനറൽ മാനേജർ വിദുഷി കെയ്ൻ മോഡറേറ്ററായി. അന്താരാഷ്ട്ര കഥാഖ്യാന രീതിക്ക് നേതൃത്വം നൽകാനുള്ള ഇന്ത്യയുടെ വളരുന്ന സാധ്യതകൾ ചർച്ച പരിശോധിച്ചു. മാർട്ടൻ റാബാർട്ട്സ് (ഐഎഫ്എഫ്ആർ പ്രോ), കാതറീന സക്കേൽ (ബോംബെ ബെർലിൻ ഫിലിം പ്രൊഡക്ഷൻസ്), ടോമാസോ പ്രിയാൻ്റേ (ലുമിനാലിയ) എന്നിവർ പങ്കെടുത്ത ചർച്ചയിൽ, ഫിലിം ബസാർ, വേവ്സ് ബസാർ, ഗവൺമെൻ്റ് പിന്തുണയുള്ള സംരംഭങ്ങളായ വേവ്ക്സ്, സിഐസി മത്സരങ്ങൾ എന്നിവ ഇന്ത്യയുടെ സർഗാത്മക ഉൽപ്പാദന നിലവാരം ശക്തിപ്പെടുത്തുന്നതും, പ്രതിഭകളെ പരിപോഷിപ്പിക്കുന്നതും, അതിർത്തി കടന്നുള്ള സഹകരണങ്ങൾ സാധ്യമാക്കുന്നതും, സൃഷ്ടിപരമായ വ്യവസായങ്ങൾക്കും നൂതനാശയങ്ങൾക്കുമായി ആഗോളതലത്തിൽ മത്സരാധിഷ്ഠിത കേന്ദ്രമായി രാജ്യത്തെ മാറ്റുന്നത് എങ്ങനെയെന്നും എടുത്തുകാണിച്ചു.

മന്ത്രിതല അവതരണങ്ങൾ: ഡൽഹിയും മഹാരാഷ്ട്രയും
പ്രാദേശിക ചലച്ചിത്ര ടൂറിസത്തിനായുള്ള ഒരു പ്രധാന മുന്നേറ്റത്തിൽ, ഡൽഹിയും മഹാരാഷ്ട്രയും അവരുടെ തന്ത്രപരമായ അജണ്ടകൾ അവതരിപ്പിച്ചു. ഡൽഹിയുടെ ടൂറിസം, കല, സാംസ്കാരിക മന്ത്രി ശ്രീ കപിൽ മിശ്ര, ചലച്ചിത്ര പ്രവർത്തകർക്കുള്ള തലസ്ഥാനത്തിൻ്റെ നവീകരിച്ച നയങ്ങൾ പരാമർശിച്ചുകൊണ്ട് ഡൽഹി ടൂറിസത്തെക്കുറിച്ചുള്ള അവതരണത്തിന് നേതൃത്വം നൽകി.
തുടർന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ശ്രീ ആശിഷ് ഷെലാർ മഹാരാഷ്ട്ര ഫിലിം സിറ്റിയെക്കുറിച്ചുള്ള അവതരണം നടത്തി. പ്രാദേശിക, അന്തർദേശീയ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ നിർമാണ പിന്തുണയും സാമ്പത്തിക പ്രോത്സാഹനങ്ങളും നൽകുന്നതിനുള്ള സംസ്ഥാനത്തിൻ്റെ സംരംഭങ്ങൾ മന്ത്രി വിശദീകരിച്ചു. സാംസ്കാരിക സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകിയ സംഭാവനകൾക്ക് രണ്ട് മന്ത്രിമാരെയും ആദരിച്ചു.

ആഗോള സഹ-നിർമ്മാണങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച: കുറിഞ്ഞി പദ്ധതി
ഫെബ്രുവരി 13 ന് ഭാരത് പർവിൽ, യൂറോപ്യൻ ഫിലിം മാർക്കറ്റിൽ വേവ്സ് ബസാർ ഗ്ലോബൽ ഔട്ട്റീച്ച് പരിപാടിയുടെ ഭാഗമായി,കുറിഞ്ഞി എന്ന അന്താരാഷ്ട്ര ഫീച്ചർ ചിത്രം പ്രദർശിപ്പിച്ചു. ഇന്ത്യ-ഫ്രാൻസ്-ജർമ്മനി സഹ-നിർമ്മാണ മാതൃകയിലെ ഈ ചിത്രത്തെ അടിസ്ഥാനമാക്കി ഒരു പാനൽ ചർച്ചയും നടന്നു.സെഷനിൽ ചിത്രത്തിൻ്റെ സംവിധായികയും എഴുത്തുകാരിയുമായ പായൽ സേഥിയും അന്താരാഷ്ട്ര നിർമ്മാണ പങ്കാളികളും പങ്കെടുത്തു.
ബെർലിനേൽ ടാലൻ്റ്സ് ഫെലോഷിപ്പും എൻഎഫ്‌ഡിസി വേവ്സ് ഫിലിം ബസാർ കോ-പ്രൊഡക്ഷൻ മാർക്കറ്റിൽ ഒന്നാം സമ്മാനവും നേടിയ കുറിഞ്ഞി, കുടിയേറ്റം, സ്വത്വം, പ്രതിരോധശേഷി എന്നിവ പര്യവേക്ഷണം ചെയ്യുന്ന കേരളത്തിലെ ഒരു കഥാപാത്ര-പ്രേരിത ചിത്രമാണ്. അന്താരാഷ്ട്ര എമ്മി പുരസ്കാരം നേടിയ പരമ്പരയായ ഡൽഹി ക്രൈമിലൂടെ പ്രശസ്തമായ ഫിലിം കാരവൻ നിർമ്മിച്ച ഈ ചിത്രം അതിർത്തികൾക്കതീതമായ ശക്തമായ സഹകരണത്തെ പ്രതിഫലിപ്പിക്കുകയും ആഗോളതലത്തിൽ പ്രസക്തമായ കഥാഖ്യാനത്തിൽ ഇന്ത്യയുടെ വളരുന്ന സാന്നിധ്യത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു.
പുതിയ പ്രതിഭകളെ ശാക്തീകരിക്കൽ: ഓപ്പൺ പിച്ചും സിഐസിയും
“ഫിലിം മേക്കേഴ്‌സ് & ടെക് സ്റ്റാർട്ടപ്പുകൾ ഓപ്പൺ പിച്ച്” എന്ന സമർപ്പിത വിഭാഗത്തിൽ വൈവിധ്യമാർന്ന വിഭാഗങ്ങളിലായി വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ഒമ്പത് ഫീച്ചർ ഫിലിമുകൾ പ്രദർശിപ്പിച്ചു. സഹ-നിർമ്മാണ പങ്കാളികളെ തേടുന്ന ഹിന്ദി-ജാപ്പനീസ് നിഗൂഢ സ്വഭാവമുള്ള ചിത്രം കബൂത്തർ; കുടിയേറ്റം പര്യവേക്ഷണം ചെയ്യുന്ന ആർട്ട്-ഹൗസ് ചിത്രമായ യേ മേരാ ഘർ ;കുട്ടികൾക്കായുള്ള തമിഴ്-ഇംഗ്ലീഷ് ആനിമേറ്റഡ് ഫീച്ചറായ ദി ഗോട്ട്, എക്സ്ആർ പ്രോജക്റ്റ് ധനസഹായത്തോടെയുള്ള പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അവാർഡ് നേടിയ ഹിമാലയൻ ചിത്രം എക്കോസ് ഓഫ് ദി ഹെർഡ് ; 'വൈറ്റ് ഗൈ' എന്ന മ്യൂസിക്കൽ സിനിമ; 'മിസ്റ്റർ ഫ്രാൻസിസ് & ദി ലാസ്റ്റ് സ്റ്റാൻഡിംഗ് പിസിഒ' എന്ന കൊങ്കണി-ഹിന്ദി ഫാൻ്റസി റൊമാൻ്റിക്; 'കഹി ദൂർ'എന്ന ബെർലിൻ-ഇന്ത്യ ചിത്രം; നാഗാലാൻഡിൽ നിന്നുള്ള 'ടെനിഡി' ഭാഷയിലുള്ള 'ആഡെ' (ഓൺ എ വീക്കെൻഡ്) ; ജയിലിനുള്ളിലെ കഥ പറയുന്ന 'ഐസ് -പൈസ്' എന്ന ഹിന്ദി ചിത്രം എന്നിവയും ഫെബ്രുവരി 13 ന് ഭാരത് പർവിൽ അവതരിപ്പിച്ച മറ്റ് സിനിമകളിൽ ഉൾപ്പെടുന്നു
വേവ് എക്‌സ്. പ്രദർശനത്തിൽ ക്രൂബെല്ലയുടെ വികേന്ദ്രീകൃത രീതിയിലുള്ള ഫെസ്റ്റിവൽ മോണിറ്റൈസേഷൻ പ്ലാറ്റ്‌ഫോം, 'ടുട്ടിഫ്രൂട്ടി ഗെയിംസിൻ്റെ എഐ-അധിഷ്ഠിത മിത്തോളജിക്കൽ ഗെയിമിംഗ് ഐപി, സാംഗോയുടെ ജനറേറ്റീവ് എഐ ലോക്കലൈസേഷൻ ടൂളുകൾ, ഫോക്ക്‌ലോഗിൻ്റെ ആനിമേഷൻ പ്രചോദിത നാടോടി പൈതൃക പ്ലാറ്റ്‌ഫോം എന്നിവ ഉൾപ്പെടുന്ന നൂതനാശയങ്ങൾ എന്നിവ എടുത്തുകാണിക്കപ്പെട്ടു.

രാജാറാമിൻ്റെ രക്ഷപ്പെടലിനെക്കുറിച്ചുള്ള ചരിത്രപരമായ ആനിമേറ്റഡ് ഫീച്ചറായ 'റോഡ് ടു ജിൻജി', 'ദി ഡ്രീം ബലൂൺ' എന്ന ആനിമേറ്റഡ് ഫാൻ്റസി ചിത്രം എന്നിവയുൾപ്പെടെ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' (സിഐസി) വിജയികളുടെ പ്രദർശനവും ആകർഷകമായി.
ഇന്ത്യ, ഫ്രാൻസ്, ജർമ്മനി എന്നിവയുടെ അന്താരാഷ്ട്ര സഹനിർമ്മാണമായ കുറിഞ്ഞി പദ്ധതിയെക്കുറിച്ചുള്ള ഒരു പ്രത്യേക പാനൽ ചർച്ചയും, തുടർന്ന് ആഗോള പങ്കാളിത്തം വളർത്തിയെടുക്കുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ ഉൾപ്പെടുത്തി ബി2ബി യോഗങ്ങളും ഉച്ചയ്ക്കുശേഷം നടന്നു.
***
( റിലീസ് ഐ.ഡി: 2228490)
സന്ദര്‍ശക കൗണ്ടര്‍ : 5