പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ ഗുവാഹത്തിയിൽ കുമാർ ഭാസ്കർ വർമ്മ സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 14 FEB 2026 7:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള കുമാർ ഭാസ്കർ വർമ്മ സേതു ഉദ്ഘാടനം ചെയ്തു. ഗുവാഹത്തിക്കും പരിസര പ്രദേശങ്ങൾക്കും ഈ പാലം ഒരു സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "കണക്റ്റിവിറ്റി, സൗകര്യം, വാണിജ്യം എന്നിവ ഗണ്യമായി വർദ്ധിപ്പിക്കപ്പെടും. ഭക്തർക്ക് കൂടുതൽ എളുപ്പത്തിൽ കാമാഖ്യ ക്ഷേത്രത്തിലേക്ക് പോകാൻ ഇത് സഹായിക്കും," ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള കുമാർ ഭാസ്കർ വർമ്മ സേതു ഗുവാഹത്തിക്കും പരിസര പ്രദേശങ്ങൾക്കും സുപ്രധാനമായ ഒരു അടിസ്ഥാന സൗകര്യ പദ്ധതിയാണ്.
കണക്റ്റിവിറ്റി, സൗകര്യം, വാണിജ്യം എന്നിവ ഇതിലൂടെ ഗണ്യമായി വർദ്ധിക്കും. ഭക്തർക്ക് കൂടുതൽ എളുപ്പത്തിൽ കാമാഖ്യ ക്ഷേത്രത്തിലേക്ക് പോകാൻ ഇത് സഹായിക്കും."

 

-NK-

( റിലീസ് ഐ.ഡി: 2228195) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Manipuri , Gujarati , Telugu