വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സിനിമകളുടെ സർട്ടിഫിക്കേഷൻ സമയപരിധി 48 ദിവസമാണെന്നിരിക്കെ ശരാശരി കാലയളവ് 18 ദിവസമായി കുറഞ്ഞു

പോസ്റ്റഡ് ഓണ്‍: 04 FEB 2026 4:23PM by PIB Thiruvananthpuram

1952-ലെ സിനിമാറ്റോഗ്രാഫ് നിയമം, 2024 -ലെ സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) ചട്ടങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ് സി) പ്രവർത്തിക്കുന്നത്. പ്രസ്തുത ചട്ടങ്ങളിലെ 37-ാം വകുപ്പ് പ്രകാരം സിനിമകളുടെ സർട്ടിഫിക്കേഷന് നിശ്ചയിച്ച സമയപരിധി 48 പ്രവൃത്തിദിനങ്ങളാണ്. എന്നാൽ ഓൺലൈൻ സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കിയതോടെ നിലവിൽ ഫീച്ചർ സിനിമകളുടെ സർട്ടിഫിക്കേഷന് ശരാശരി 18 പ്രവൃത്തിദിനങ്ങളും ഹ്രസ്വചിത്രങ്ങള്‍ക്ക് 3 പ്രവൃത്തിദിനങ്ങളും മാത്രമാണ് വേണ്ടിവരുന്നത്.

2021-ൽ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ നിർത്തലാക്കിയതിന് ശേഷം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സിബിഎഫ് സി സർട്ടിഫിക്കറ്റ് നൽകിയ സിനിമകളുടെയും പുനഃപരിശോധനാ സമിതികള്‍ക്കും വിവിധ ഹൈക്കോടതികൾക്കും മുന്നിൽ ചോദ്യം ചെയ്യപ്പെട്ട തീരുമാനങ്ങളുടെയും വർഷം തിരിച്ച വിശദാംശങ്ങൾ താഴെ:

 

വർഷം

2021-22

2022-23

2023-24

2024-25

2025-26

ഇതുവരെ

സർട്ടിഫിക്കറ്റ് നൽകിയ ആകെ സിനിമകൾ

2031

2777

2837

2687

2248

പുനഃപരിശോധന സമിതിക്ക്  മുന്നിലെത്തിയവ

25

46

49

38

55

ഹൈക്കോടതികളിൽ  ചോദ്യം ചെയ്യപ്പെട്ടവ

2

4

1

4

10

 

പുനഃപരിശോധന സമിതിയില്‍ സിനിമയുമായി ബന്ധപ്പെട്ട തീരുമാനം തീർപ്പാക്കുന്നതിനെടുക്കുന്ന സമയം 2024-ലെ സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) ചട്ടങ്ങളിലെ 37(7) വകുപ്പ് പ്രകാരം നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ്.  

1952-ലെ സിനിമാറ്റോഗ്രാഫ് നിയമം, 2024 -ലെ സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) ചട്ടങ്ങൾ എന്നിവയ്ക്ക് കീഴില്‍ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷകർക്ക് പുനഃപരിശോധന സമിതിയ്ക്ക് അപ്പീൽ നൽകാൻ അനുവാദം നൽകുന്ന ബഹുതല പരാതി പരിഹാര സംവിധാനം നിലവിലുണ്ട്.

ശ്രീമതി പ്രിയങ്ക ഗാന്ധി വാദ്ര ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ലോക്സഭയിൽ നൽകിയ മറുപടിയാണിത്.

 

***

 


( റിലീസ് ഐ.ഡി: 2223495) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Tamil , Telugu , Kannada