ധനകാര്യ മന്ത്രാലയം
2026-27 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ച ബയോഫാർമ ശക്തി (അറിവ്, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിലൂടെ ആരോഗ്യ പരിപാലന പുരോഗതിക്കുള്ള തന്ത്രം)
പോസ്റ്റഡ് ഓണ്‍:
01 FEB 2026 1:03PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ഗവണ്മെൻ്റ് മൂന്ന് കർത്തവ്യങ്ങളിൽ- (1) സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും നിലനിർത്താനും; (2) അഭിലാഷങ്ങൾ നിറവേറ്റാനും ജനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനും; (3) ഓരോ കുടുംബത്തിനും, സമൂഹത്തിനും, പ്രദേശത്തിനും, മേഖലയ്ക്കും വിഭവങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും-നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു . കേന്ദ്ര ബജറ്റിലെ മൂന്ന് കർത്തവ്യങ്ങളുടെയും ഒരു പ്രധാന ഘടകമാണ് ആരോഗ്യ മേഖല.
ഇന്ത്യയെ ഒരു ആഗോള ബയോഫാർമ നിർമ്മാണ കേന്ദ്രമായി വികസിപ്പിക്കുന്നതിനായി, അടുത്ത 5 വർഷത്തിനുള്ളിൽ ₹ 10,000 കോടി വകയിരുത്തുന്ന ബയോഫാർമ ശക്തി (Strategy For Healthcare Advancement Through Knowledge, Technology And Innovation) എന്ന പദ്ധതിക്ക് കേന്ദ്ര ബജറ്റ് നിർദ്ദേശം നൽകുന്നു. ഇത് ബയോളജിക്സുകളുടെയും ബയോസിമിലറുകളുടെയും ആഭ്യന്തര ഉൽപ്പാദനത്തിനുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കും.

യുവാക്കൾക്ക് വൈദഗ്ധ്യമുള്ള ഒരു പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുന്നതിനായി, ആരോഗ്യ മേഖല ഉൾപ്പെടെ ഒന്നിലധികം മേഖലകളിൽ ധനമന്ത്രി ഇടപെടലുകൾ നിർദ്ദേശിച്ചു. ഇവ ഇപ്രകാരമാണ്:
(1) നിലവിലുള്ള ആരോഗ്യ അനുബന്ധ പ്രൊഫഷണലുകൾക്കുള്ള സ്ഥാപനങ്ങൾ (AHPs) നവീകരിക്കുകയും സ്വകാര്യ, ഗവൺമെൻ്റ് മേഖലകളിൽ പുതിയ AHP സ്ഥാപനങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഒപ്‌റ്റോമെട്രി, റേഡിയോളജി, അനസ്‌തേഷ്യ, OT ടെക്‌നോളജി, അപ്ലൈഡ് സൈക്കോളജി, ബിഹേവിയറൽ ഹെൽത്ത് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത 10 വിഷയങ്ങൾ ഇതിൽ ഉൾപ്പെടും. അടുത്ത 5 വർഷത്തിനുള്ളിൽ 100,000 അനുബന്ധ ആരോഗ്യ വിദഗ്ധരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.
(2) വയോജന, അനുബന്ധ പരിചരണ സേവനങ്ങൾ ഉൾക്കൊള്ളുന്ന ശക്തമായ ഒരു 'കെയർ' ആവാസവ്യവസ്ഥാ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചു. അടിസ്ഥാന സംരക്ഷണവും കൂടാതെ ക്ഷേമം, യോഗ, മെഡിക്കൽ, സഹായ ഉപകരണങ്ങളുടെ പ്രവർത്തനം തുടങ്ങിയ അനുബന്ധ ശേഷിയും സംയോജിപ്പിച്ച് ബഹു- നൈപുണ്യമുള്ള പരിചരണ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനായി വിവിധ എൻഎസ്‌ക്യുഎഫ്- അനുബന്ധ പദ്ധതികൾ വികസിപ്പിക്കും. കൂടാതെ, വരും വർഷത്തിൽ 1.5 ലക്ഷം പരിചരണ വിദഗ്ധർക്ക് (കെയർഗിവർമാർ) പരിശീലനം നൽകും.
(3) ഇന്ത്യയെ മെഡിക്കൽ ടൂറിസം സേവനങ്ങളുടെ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനായി, സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. മെഡിക്കൽ, വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ കൂട്ടിയിണക്കി സംയോജിത ആരോഗ്യ സംരക്ഷണ സമുച്ചയങ്ങളായി ഈ ഹബ്ബുകൾ പ്രവർത്തിക്കും. ആയുഷ് സെൻ്ററുകൾ, മെഡിക്കൽ വാല്യൂ ടൂറിസം ഫെസിലിറ്റേഷൻ സെൻ്ററുകൾ, രോഗനിർണയം , ചികിത്സാനന്തര സംരക്ഷണം, പുനരധിവാസം എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അവയിൽ ഉണ്ടായിരിക്കും. ഡോക്ടർമാരും എഎച്ച്പികളും ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധർക്ക് ഈ ഹബ്ബുകൾ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ നൽകും.

ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇതിനകം ആദരവ് നേടിയ പുരാതന ഇന്ത്യൻ യോഗ രീതിയെ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയിൽ ചർച്ചാവിഷയമാക്കിയപ്പോൾ, അതിന് ആഗോളതലത്തിൽ വലിയ അംഗീകാരം ലഭിച്ചതായി ധനമന്ത്രി തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, കോവിഡിന് ശേഷം, ആയുർവേദത്തിനും സമാനമായ ആഗോള സ്വീകാര്യതയും അംഗീകാരവും ലഭിച്ചു. വർദ്ധിച്ചുവരുന്ന ഈ ആഗോള ആവശ്യം നിറവേറ്റുന്നതിനായി, ഏതാനും നടപടികൾ കൂടി പ്രഖ്യാപിച്ചു.
ധനമന്ത്രി നിർദ്ദേശിച്ചത്: (i) 3 പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ; (ii) ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷൻ ആവാസവ്യവസ്ഥയ്ക്കായി ആയുഷ് ഫാർമസികളും മരുന്നു പരിശോധന ലാബുകളും നവീകരിക്കുക, കൂടുതൽ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ ലഭ്യമാക്കുക; (iii) പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണം, പരിശീലനം, അവബോധം എന്നിവ വർദ്ധിപ്പിക്കുന്നതിന് ജാംനഗറിലെ WHO ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെൻ്റർ നവീകരിക്കുക.
ഉത്തരേന്ത്യയിൽ മാനസികാരോഗ്യ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനങ്ങളുടെ അഭാവവും ധനമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നിംഹാൻസ്-2 സ്ഥാപിക്കുന്നതും റാഞ്ചിയിലെയും തേസ്പൂരിലെയും ദേശീയ മാനസികാരോഗ്യ സ്ഥാപനങ്ങളെ പ്രാദേശിക അപെക്സ് സ്ഥാപനങ്ങളായി ഉയർത്തുന്നതും കേന്ദ്ര ബജറ്റിൽ നിർദ്ദേശം നൽകി. കൂടാതെ, അടിയന്തര ചികിത്സാ, ട്രോമ കെയർ സെൻ്ററുകൾ സ്ഥാപിച്ച് ജില്ലാ ആശുപത്രികളുടെ അടിയന്തര പ്രതികരണ ശേഷി ശക്തിപ്പെടുത്തുകയും 50% വർദ്ധിപ്പിക്കുകയും ചെയ്യും.
****
( റിലീസ് ഐ.ഡി: 2221633)
സന്ദര്‍ശക കൗണ്ടര്‍ : 52
ഈ റിലീസ് വായിക്കുക:
Urdu
,
Gujarati
,
Bengali
,
Bengali-TR
,
English
,
Marathi
,
हिन्दी
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada