ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026-27 ലെ കേന്ദ്ര ബജറ്റിൽ സഹകരണ സ്ഥാപനങ്ങൾക്കായി നിരവധി പ്രോത്സാഹനങ്ങൾ


പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റികൾ ഉൽപ്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെയും പരുത്തിക്കുരുവിന്റെയും വിതരണത്തിന് നികുതി കിഴിവ് അനുവദിച്ചു.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള ലാഭവിഹിത വരുമാനത്തിന് നികുതി കിഴിവ് അനുവദിച്ചു.

പോസ്റ്റഡ് ഓണ്‍: 01 FEB 2026 12:49PM by PIB Thiruvananthpuram

2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി (Primary Cooperative Societies) നിരവധി ആനുകൂല്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പാർലമെന്റിൽ ഇന്ന് ബജറ്റ് അവതരിപ്പിക്കവേ, ഒരു പ്രാഥമിക സഹകരണ സംഘത്തിലെ അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കാലിത്തീറ്റ (Cattle feed), പരുത്തിക്കുരു (Cotton seed) എന്നിവയുടെ വിതരണത്തിന് നൽകിവരുന്ന നികുതി കിഴിവ് (Deduction) വ്യാപിപ്പിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശിച്ചു.നിലവിൽ, അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പാൽ, എണ്ണക്കുരുക്കൾ, പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്ക് മാത്രമേ ഈ നികുതി കിഴിവ് അനുവദനീയമായിരുന്നുള്ളൂ.

പുതിയ നികുതി വ്യവസ്ഥയ്ക്ക് (New Tax Regime) കീഴിൽ, സഹകരണ സംഘങ്ങൾ തമ്മിലുള്ള ലാഭവിഹിത വരുമാനം (Inter-cooperative society dividend income) തങ്ങളുടെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന അത്രയും തുകയ്ക്ക് നികുതി കിഴിവ് (Deduction) അനുവദിക്കാനും ധനമന്ത്രി ബജറ്റിൽ  നിർദ്ദേശിച്ചു.

ദേശീയ സഹകരണ ഫെഡറേഷനുകളെ (National Cooperative Federations) പിന്തുണയ്ക്കുന്നതിനുള്ള അധിക നടപടിയായി, വിജ്ഞാപനം ചെയ്യപ്പെട്ട ദേശീയ സഹകരണ ഫെഡറേഷനുകൾക്ക് 3 വർഷത്തേക്ക് നികുതി ഇളവ് നൽകാനും ബജറ്റിൽ നിർദ്ദേശമുണ്ട് . 31.01.2026 വരെ കമ്പനികളിൽ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിനാണ് (Dividend income) ഈ ഇളവ് ലഭിക്കുക. എന്നാൽ, ഈ ലാഭവിഹിതം ആ ഫെഡറേഷനിലെ അംഗങ്ങളായ സഹകരണ സംഘങ്ങൾക്ക് വീണ്ടും വിതരണം ചെയ്താൽ മാത്രമേ ഈ നികുതി ഇളവ് അനുവദിക്കൂ.

***


( റിലീസ് ഐ.ഡി: 2221588) സന്ദര്‍ശക കൗണ്ടര്‍ : 55