ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഐടി , എവിജിസി , ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായുള്ള "ദിവ്യാംഗ് കൗശൽ യോജന"


ഭിന്നശേഷിക്കാർക്ക് സഹായക സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനായി ആധുനിക റീട്ടെയിൽ ശൈലിയിലുള്ള കേന്ദ്രങ്ങളായി 'അസിസ്റ്റീവ് ടെക്നോളജി മാർട്ട്' സ്ഥാപിക്കുന്നതിനുള്ള "ദിവ്യാംഗ് സഹാരാ യോജന"

प्रविष्टि तिथि: 01 FEB 2026 12:41PM by PIB Thiruvananthpuram

പാർലമെന്റിൽ ഇന്ന് 2026-2027 കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സബ്കാ സാത്ത്, സബ്കാ വികാസ് എന്ന നമ്മുടെ കാഴ്ചപ്പാട്, ഓരോ കുടുംബത്തിനും, സമൂഹത്തിനും, മേഖലയ്ക്കും വിഭവങ്ങളും സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനും അതിലൂടെ അർത്ഥവത്തായ പങ്കാളിത്തം സാധ്യമാക്കുന്നതിനുമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, ഭിന്നശേഷിക്കാർക്കായി (Divyangjan) ധനമന്ത്രി താഴെ പറയുന്ന പ്രഖ്യാപനങ്ങൾ നടത്തി:


ദിവ്യാംഗ് കൗശൽ യോജന: ഐടി (IT), എവിജിസി (*AVGC), ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബെവറേജ് സെക്ടറുകൾ എന്നിവ കൃത്യമായ ജോലികളിലും നടപടിക്രമങ്ങളിലും അധിഷ്ഠിതമായ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു; ഇവ ഭിന്നശേഷിക്കാർക്ക് (Divyangjans) ഏറെ അനുയോജ്യവുമാണ്. ഓരോ വിഭാഗം ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം രൂപപ്പെടുത്തിയതും വ്യവസായ മേഖലയ്ക്ക് അനുയോജ്യവുമായ പരിശീലനം നൽകിയും   അവർക്ക് മാന്യമായ ഉപജീവന മാർഗങ്ങൾ ഈ പദ്ധതി ഉറപ്പാക്കും.

(*ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവയാണ് AVGC എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്)

ദിവ്യാംഗ് സഹാരാ  യോജന: അർഹരായ എല്ലാ ഭിന്നശേഷിക്കാർക്കും (Divyangjans) ഉയർന്ന നിലവാരമുള്ള സഹായ ഉപകരണങ്ങൾ യഥാസമയം ലഭ്യമാക്കുക എന്നത് ഒരു അടിസ്ഥാന ആവശ്യമാണ്. ഈ ബജറ്റ് താഴെ പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു:

(i) സഹായ ഉപകരണങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും (R&D), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംയോജിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ (ALIMCO) പിന്തുണയ്ക്കുക.

(ii) പിഎം ദിവ്യാശ കേന്ദ്രങ്ങൾ (PM Divyasha Kendras) ശക്തിപ്പെടുത്തുകയും, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായ ഉപകരണങ്ങൾ നേരിട്ട് കാണാനും പരീക്ഷിക്കാനും വാങ്ങാനും സാധിക്കുന്ന ആധുനിക റീട്ടെയിൽ ശൈലിയിലുള്ള 'അസിസ്റ്റീവ് ടെക്നോളജി മാർട്ടുകൾ' സ്ഥാപിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യുക.

***


(रिलीज़ आईडी: 2221469) आगंतुक पटल : 32
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Marathi , Assamese , Bengali , Punjabi , Gujarati , Odia , Telugu , Kannada