റെയില്‍വേ മന്ത്രാലയം
ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം: ഇന്ത്യൻ റെയിൽവേയിലൂടെ പ്രാദേശിക പൈതൃകത്തിന് ആദരം
प्रविष्टि तिथि:
20 JAN 2026 4:43PM by PIB Thiruvananthpuram
ഇന്ത്യൻ റെയിൽവേയുടെ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ (ഒ എസ് ഒ പി) പദ്ധതി പ്രാദേശിക കരകൗശലങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ശക്തമായ വേദിയായി വളർന്നു കഴിഞ്ഞു. രാജ്യത്തുടനീളം അടിസ്ഥാനതല സംരംഭകത്വത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ പ്രാദേശിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സജീവ പ്രദർശന കേന്ദ്രങ്ങളാക്കി റെയിൽവേ സ്റ്റേഷനുകളെ മാറ്റുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
Tenkasi Jn. Railway Station, Tamil Nadu
ദേശീയ റെയിൽവേ ശൃംഖലയുമായി പ്രാദേശിക പൈതൃകത്തെ സംയോജിപ്പിക്കുന്നതിലൂടെ, ഒഎസ് ഒപി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
2026 ജനുവരി 19 വരെ, 2,002 റെയിൽവേ സ്റ്റേഷനുകളിൽ ഒ എസ് ഒപി ഔട്ട്ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മൊത്തം 2,326 ഔട്ട്‌ലെറ്റുകൾ പ്രവർത്തനക്ഷമമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഈ ഔട്ട്‌ലെറ്റുകൾ ആയിരക്കണക്കിന് പ്രാദേശിക കലാകാരന്മാർക്കും നെയ്ത്തുകാര്ക്കും ചെറുകിട ഉൽപ്പാദകർക്കും ഉപജീവന മാർഗമായി ഇതിനകം മാറിയിട്ടുണ്ട്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാൻ ഇവർക്കു ഇതിലൂടെ സാധിക്കുന്നു.
കൂടാതെ, 2022-ൽ ഒ എസ് ഒപി ആരംഭിച്ചതിനുശേഷം രാജ്യത്തുടനീളം 1.32 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഈ പദ്ധതി നേരിട്ടുള്ള സാമ്പത്തിക അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
കണക്കുകൾക്കതീതമായി, ഒരുകാലത്ത് പ്രാധാന്യം തീരെയില്ലാതിരുന്ന പരമ്പരാഗത കൈത്തൊഴിലുകളും പ്രാദേശിക സവിശേഷതകളും ഒഎസ് ഒപി പദ്ധതിയിലൂടെ പുതുജീവൻ നേടുകയാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ കൈ കൊണ്ട് നിർമ്മിച്ച മൺപാത്രങ്ങളും മുള ഉല്പന്നങ്ങളും മുതൽ സുഗന്ധവ്യഞ്ജനങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, പ്രാദേശിക മധുരപലഹാരങ്ങൾ വരെ ഓരോ പ്രദേശത്തിന്റെയും സവിശേഷതകളെ ഇതിലൂടെ യാത്രക്കാരിലേക്കെത്തിക്കുന്നു.
വാണിജ്യത്തെ സംസ്കാരവുമായി സമന്വയിപ്പിച്ചുകൊണ്ട്, ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളെ പ്രാദേശിക സംരംഭങ്ങളുടെ സജീവ കേന്ദ്രങ്ങളാക്കി ഇത് മാറ്റിയിട്ടുണ്ട്. വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് സംരംഭം "വോക്കൽ ഫോർ ലോക്കൽ" എന്നതിന്റെ ഒരു യഥാർത്ഥ ഉദാഹരണമായി നിലകൊള്ളുന്നു. മാത്രമല്ല, സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം, രാജ്യത്തുടനീളം റെയിൽ യാത്രക്കാരുടെ യാത്രാനുഭവം സമ്പന്നമാക്കുകയും ചെയ്യുന്നതാണ് ഈ സംരംഭം.
***
(रिलीज़ आईडी: 2216778)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Kannada