രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഫെബ്രുവരി 3 മുതൽ പൊതുജനങ്ങൾക്കായി അമൃത് ഉദ്യാനം തുറക്കും

प्रविष्टि तिथि: 21 JAN 2026 11:02AM by PIB Thiruvananthpuram

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം 2026 ഫെബ്രുവരി 3 മുതൽ മാർച്ച് 31 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ആഴ്ചയിൽ ആറ് ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ (അവസാന പ്രവേശനം വൈകുന്നേരം 5.15) പൊതുജനങ്ങൾക്ക് ഉദ്യാനം സന്ദർശിക്കാം. അറ്റകുറ്റപ്പണി ദിവസങ്ങളായ തിങ്കളാഴ്ചകളിലും മാർച്ച് 4 ന് ഹോളി ദിനത്തിലും ഉദ്യാനം അടച്ചിരിക്കും.

ഉദ്യാനത്തിലേക്കുള്ള ബുക്കിംഗും പ്രവേശനവും സൗജന്യമാണ്. https://visit.rashtrapatibhavan.gov.in/ എന്ന വിലാസത്തിൽ ബുക്കിംഗ് നടത്താം. നേരിട്ടെത്തുന്ന സന്ദർശകർക്ക് പ്രവേശന പോയിന്റിന് സമീപം സെൽഫ് സർവീസ് വിസിറ്റേഴ്സ് രജിസ്ട്രേഷൻ കിയോസ്കുകൾ വഴി സേവനം ലഭ്യമാകും.

രാഷ്ട്രപതി ഭവന് സമീപത്തെ നോർത്ത് അവന്യൂവിന് സമീപമുള്ള 35-ാം നമ്പർ ഗേറ്റാണ് എല്ലാ സന്ദർശകർക്കും അകത്തേക്കും പുറത്തേക്കുമുള്ള കവാടം. സന്ദർശകരുടെ സൗകര്യാർത്ഥം, സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഗേറ്റ് നമ്പർ 35 ലേക്ക് രാവിലെ 9.30 നും വൈകുന്നേരം 6.00 നും ഇടയിൽ ഓരോ 30 മിനിറ്റിലും ഷട്ടിൽ ബസ് സർവീസ് ലഭ്യമാകും. 'ഷട്ടിൽ സർവീസ് ഫോർ അമൃത് ഉദ്യാനം' എന്ന പ്രത്യേക ബാനറിലൂടെ ഷട്ടിൽ ബസുകൾ തിരിച്ചറിയാം.

 

SKY

***


(रिलीज़ आईडी: 2216773) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Punjabi , Gujarati , Tamil , Telugu