പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംസ്ഥാന രൂപീകരണ ദിനത്തിൽ ത്രിപുരയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

प्रविष्टि तिथि: 21 JAN 2026 9:26AM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ത്രിപുരയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.

പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ശ്രദ്ധേയമായ സമ്മിശ്രണത്താൽ അടയാളപ്പെടുത്തപ്പെട്ടതാണ് ത്രിപുരയുടെ യാത്രയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനം വിവിധ മേഖലകളിൽ മുൻനിര മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അവിടുത്തെ ജനങ്ങൾ ഇന്ത്യയുടെ വളർച്ചാ പാതയ്ക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

വരും കാലങ്ങളിൽ ത്രിപുര വലിയ രീതിയിൽ അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“സംസ്ഥാന രൂപീകരണ ദിനത്തിൽ ത്രിപുരയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ശ്രദ്ധേയമായ സമ്മിശ്രണത്താൽ അടയാളപ്പെടുത്തപ്പെട്ടതാണ് ത്രിപുരയുടെ യാത്ര. സംസ്ഥാനം വിവിധ മേഖലകളിൽ മുൻനിര മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യയുടെ വളർച്ചാ പാതയ്ക്ക് അവിടുത്തെ ജനങ്ങൾ കരുത്തേകുന്നു. വരും കാലങ്ങളിൽ ത്രിപുര വലിയ രീതിയിൽ അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”

******

-SK-

(रिलीज़ आईडी: 2216690) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada