പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
21 JAN 2026 9:21AM by PIB Thiruvananthpuram
സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് മേഘാലയയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു.
രാജ്യത്തിന്റെ വികസനത്തിന് മേഘാലയയിലെ ജനങ്ങൾ ശക്തമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്കാരിക ഊർജ്ജസ്വലതയും പ്രകൃതിഭംഗിയും രാജ്യമെമ്പാടും പരക്കെ പ്രശംസിക്കപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് വരും കാലങ്ങളിലും മേഘാലയ തുടരുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“മേഘാലയയിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തിന് മേഘാലയയിലെ ജനങ്ങൾ ശക്തമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാംസ്കാരിക ഊർജ്ജസ്വലതയും പ്രകൃതിഭംഗിയും പരക്കെ പ്രശംസിക്കപ്പെടുന്നതാണ്. വരും കാലങ്ങളിലും മേഘാലയ വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ.”
*************
-SK-
(रिलीज़ आईडी: 2216681)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada