പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ ടെക്സ്റ്റൈൽ നിർമ്മാണ മേഖലയുടെ വളർച്ചയെക്കുറിച്ചുള്ള ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 20 JAN 2026 3:18PM by PIB Thiruvananthpuram

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി ശ്രീ ഗിരിരാജ് സിംഗ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല ഒരു പരമ്പരാഗത വ്യവസായം എന്ന നിലയിൽ നിന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ജനകേന്ദ്രീകൃതവുമായ ഒരു ശക്തമായ വളർച്ചാ കേന്ദ്രമായി മാറിയതിനെക്കുറിച്ച് ലേഖനം പ്രതിപാദിക്കുന്നു. 'ആത്മനിർഭർ ഭാരത'ത്തിന്റെ യഥാർത്ഥ ചൈതന്യമാണ് ഇതിലൂടെ പ്രകടമാകുന്നത്. പി.എം മിത്ര പാർക്കുകൾ, പി.എൽ.ഐ പദ്ധതികൾ, പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ തുടങ്ങിയ സംരംഭങ്ങൾ അടുത്ത ഘട്ടത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി ലേഖനത്തിൽ എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു:

"കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് എഴുതിയ ഈ ലേഖനത്തിൽ, ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല ഒരു പരമ്പരാഗത വ്യവസായത്തിൽ നിന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ജനകേന്ദ്രീകൃതവുമായ ഒരു വളർച്ചാ കേന്ദ്രമായി മാറിയതിനെക്കുറിച്ച് വിവരിക്കുന്നു. ഇത് ആത്മനിർഭർ ഭാരതത്തിന്റെ യഥാർത്ഥ ചൈതന്യത്തെ ഉൾക്കൊള്ളുന്നു.

പി.എം മിത്ര പാർക്കുകൾ, പി.എൽ.ഐ പദ്ധതികൾ, പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ എന്നിവ തൊഴിൽ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതായും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കുന്നു."

***

SK


(रिलीज़ आईडी: 2216428) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Punjabi , Gujarati , Telugu , Kannada