ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ, രാജ്യത്തെ ജനങ്ങൾക്ക് ഊർജ്ജസ്വലതയുടെയും ഉത്സാഹത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവമായ 'മകരസംക്രാന്തി' ആശംസകൾ നേർന്നു.

प्रविष्टि तिथि: 14 JAN 2026 3:10PM by PIB Thiruvananthpuram

ഊർജ്ജസ്വലവും ശുഭകരവുമായ ഈ മകരസംക്രാന്തി ഉത്സവവേളയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു. ഊർജ്ജസ്വലതയും ഉത്സാഹവും ആഘോഷവും നിറഞ്ഞ ഈ സന്തോഷകരമായ ഉത്സവത്തിനുള്ള ആശംസയോടൊപ്പം പ്രത്യേകമായി പ്രാദേശിക ആഘോഷങ്ങൾക്കുള്ള ആശംസകളും കേന്ദ്രമന്ത്രി അർപ്പിച്ചു. കർണാടകയിലെ ജനങ്ങൾക്ക് മകരസംക്രാന്തി ആശംസ നേർന്ന ശ്രീ. അമിത് ഷാ, ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ജനങ്ങൾക്ക് ഭോഗി, സംക്രാന്തി, കനുമ ഉത്സവാശംസകളും ഗുജറാത്തിലെ ജനങ്ങൾക്ക് ഉത്തരായനം; അസമിലെ ജനങ്ങൾക്കായി മാഗ് ബിഹു ആഘോഷ ആശംസകളും അർപ്പിച്ചു.

 

'എല്ലാവർക്കും ഊർജ്ജസ്വലതയുടെയും ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും ഉത്സവമായ 'മകരസംക്രാന്തി'യിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഈ ഉത്സവം നിങ്ങളുടെ എല്ലാവരുടെയും ജീവിതങ്ങളിൽ അതിരുകളില്ലാത്ത സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ എക്‌സിൽ കുറിച്ചു. 

എക്‌സിൽ രേഖപ്പെടുത്തിയ മറ്റൊരു പോസ്റ്റിൽ ശ്രീ. അമിത് ഷാ ഇങ്ങനെ പറഞ്ഞു, ''മകരസംക്രാന്തി ആഘോഷവേളയിൽ കർണാടകയിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ. ഈ പുണ്യ ഉത്സവം നവോന്മേഷം പകരുകയും നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ, എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.'

'നമ്മുടെ തെലുങ്ക് സഹോദരീ സഹോദരന്മാർക്ക് മകരസംക്രാന്തി ആശംസകൾ. ഭോഗി, സംക്രാന്തി, കനുമ എന്നീ ആഘോഷങ്ങൾ എല്ലാ വീടുകളിലും സമൃദ്ധി, സന്തോഷം, നല്ല ആരോഗ്യം എന്നിവയുടെ അനുഗ്രഹങ്ങൾ വർഷിക്കട്ടെ' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി മറ്റൊരു പോസ്റ്റിൽ പറഞ്ഞു.

''എല്ലാവരുടെയും ക്ഷേമത്തിനായി ഭഗവാൻ സൂര്യനാരായണനോട് പ്രാർത്ഥിക്കുന്നു'' എന്ന് പറഞ്ഞുകൊണ്ട് ഉത്തരായന ഉത്സവത്തിന്റെ ശുഭകരമായ വേളയിൽ തന്റെ ഹൃദയംഗമമായ ആശംസകൾ, ശ്രീ അമിത് ഷാ നേർന്നു.

എക്സിൽ കുറിച്ച മറ്റൊരു പോസ്റ്റിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അസമിലെ ജനങ്ങൾക്ക് മാഗ് ബിഹു ആശംസകൾ നേർന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു, ''ആസാമിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഊഷ്മളമായ മാഗ് ബിഹു ആശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയും എല്ലാവർക്കും സമൃദ്ധിയുടെയും നല്ല ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും അനുഗ്രഹങ്ങൾ പ്രദാനം ചെയ്യട്ടെ.'

****


(रिलीज़ आईडी: 2214707) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Bengali , Bengali-TR , Assamese , Gujarati , Tamil , Kannada