പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മകരസംക്രാന്തി ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി


മകരസംക്രാന്തിയുടെ പവിത്രത വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി പങ്കുവെച്ചു.

प्रविष्टि तिथि: 14 JAN 2026 10:24AM by PIB Thiruvananthpuram

മകരസംക്രാന്തിയുടെ പുണ്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു.

ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് മകരസംക്രാന്തിയെന്നും അത് ഐക്യം, ഐശ്വര്യം, ഒത്തൊരുമ എന്നിവയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എള്ളും ശർക്കരയും (തില-ഗുള) നൽകുന്ന മധുരം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും വിജയവും നൽകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം രാജ്യത്തിന്റെ ക്ഷേമത്തിനായി സൂര്യദേവന്റെ അനുഗ്രഹമുണ്ടാകാൻ അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.

ഉത്സവത്തിന്റെ ആത്മീയ പ്രാധാന്യം എടുത്തുപറയുന്നതും സൂര്യദേവന്റെ അനുഗ്രഹം തേടുന്നതുമായ ഒരു സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി പങ്കുവെച്ചു.

'എക്സ്' ൽ   പ്രധാനമന്ത്രി  കുറിച്ചു:

“सभी देशवासियों को मकर संक्रांति की असीम शुभकामनाएं। तिल और गुड़ की मिठास से भरा भारतीय संस्कृति एवं परंपरा का यह दिव्य अवसर हर किसी के जीवन में प्रसन्नता, संपन्नता और सफलता लेकर आए। सूर्यदेव सबका कल्याण करें।”

 

 

“संक्रांति के इस पावन अवसर को देश के विभिन्न हिस्सों में स्थानीय रीति-रिवाजों के अनुसार मनाया जाता है। मैं सूर्यदेव से सबके सुख-सौभाग्य और उत्तम स्वास्थ्य की कामना करता हूं। 

सूर्यो देवो दिवं गच्छेत् मकरस्थो रविः प्रभुः। 

उत्तरायणे महापुण्यं सर्वपापप्रणाशनम्॥”

 

 

***

NK


(रिलीज़ आईडी: 2214423) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Gujarati , Odia , Tamil , Kannada