വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

'പ്രചോദനാത്മക നൂതനാശയക്കാർ' എന്ന നൈപുണ്യ സംരംഭത്തിൽ നെറ്റ്ഫ്‌ലിക്‌സുമായി സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും കേന്ദ്ര സർക്കാറിൻ്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിൻ്റെ ഓഫീസും.

प्रविष्टि तिथि: 13 JAN 2026 5:49PM by PIB Thiruvananthpuram
കേന്ദ്രസർക്കാറിൻ്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിൻ്റെ (പിഎസ്എ) കാര്യാലയവും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും സർഗാത്മക സമത്വത്തിനായി നെറ്റ്ഫ്‌ളിക്‌സ് നിധിയുമായി സഹകരിച്ച് വികസിപ്പിച്ചൊരു നൈപുണ്യ സംരംഭമായ 'പ്രചോദനാത്മകമായ നൂതനാശയക്കാർ' എന്ന പുതിയ ഇന്ത്യയുടെ പുതിയ സ്വത്വ (നയേ ഭാരത് കി നയി പെഹ്ചാൻ)ത്തിൻ്റ  പരിസമാപ്തി കുറിച്ചു. ഗ്രാഫിറ്റി സ്റ്റുഡിയോയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഈ സംരംഭം, കഥാഖ്യാനത്തിലൂടെയും പ്രായോഗിക വൈദഗ്ധ്യത്തിലൂടെയും സാമൂഹിക പ്രസക്തിയുള്ള നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ നൂതനാശയങ്ങളെയും സർഗ്ഗാത്മകമായ ആവാസവ്യവസ്ഥയെയും ഒരുമിച്ച് കൊണ്ടുവരുന്നു.
 

സാമൂഹിക സ്വാധീനമുള്ള നൂതാനാശങ്ങളെ നയിക്കുന്ന പ്രവർത്തനത്തിൻ്റെ  പേരിൽ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിൻ്റെ ഓഫീസിനാൽ നിർദേശിക്കപ്പെട്ട എട്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ സംഭാവനകൾ ഈ സംരംഭം പ്രദർശിപ്പിക്കുന്നു.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ചിത്കാര യൂണിവേഴ്സിറ്റി, സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ എന്നിവയുൾപ്പെടെ ഇന്ത്യയിലെ എട്ട് സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ സൃഷ്ടിച്ച എട്ട് ഹ്രസ്വ ആനിമേഷൻ ചിത്രങ്ങളിലൂടെയാണ് ഈ സ്റ്റാർട്ടപ്പുകൾ അവതരിപ്പിക്കപ്പെടുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) സഹകരണത്തോടെയുള്ള നെറ്റ്ഫ്‌ളിക്സിൻ്റെ  നൈപുണ്യ സംരംഭമായ വോയ്സ്ബോക്സിൽ പങ്കെടുത്തവരാണ് ചിത്രങ്ങളുടെ ശബ്ദവിവരണം (വോയ്സ്ഓവർ) രേഖപ്പെടുത്തിയത്.
 

സർഗാത്മക സമത്വത്തിനായി നെറ്റ്ഫ്‌ളിക്‌സ് നിധിയ്ക്ക് കീഴിൽ ഒരു കഥാഖ്യാനത്തിനും നൈപുണ്യത്തിനും നേതൃത്വം നൽകുന്ന ഒരു പരിപാടിയായി രൂപകൽപ്പന ചെയ്ത ഈ സംരംഭം, ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള 26 വിദ്യാർത്ഥികളുടെ കൂട്ടായ്മയ്ക്ക് പ്രായോഗികമായ സർഗാത്മകാനുഭവം പ്രദാനം ചെയ്തു. രണ്ടാം നിര നഗരങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾക്കൊപ്പം ഇതിൽ പങ്കെടുത്തവരിൽ അമ്പത് ശതമാനവും വനിതകളായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി) അഹമ്മദാബാദ്, ഗ്രാഫിറ്റി സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് വ്യാവസായിക പ്രക്രിയകളെക്കുറിച്ച് പ്രായോഗികവും യഥാർത്ഥവുമായ അറിവ് നേടാൻ വഴിയൊരുക്കി വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകിയത്


പരിപാടിക്ക് സാംസ്‌കാരികവും സർഗ്ഗാത്മകവുമായ മാനം നൽകി ശങ്കർ മഹാദേവൻ അക്കാദമിയിലെ വിദ്യാർത്ഥികൾ ഈ സംരംഭത്തിൻ്റെ  ഔദ്യോഗിക ഗാനം അവതരിപ്പിച്ചു.

 'ബൗദ്ധിക സ്വത്ത് ഉപഘടനകൾ ശക്തിപ്പെടുത്തുന്നതിനും ഭാവി സജ്ജമായ സർഗാത്മക ആവാസ വ്യവസ്ഥ പ്രാപ്തമാക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ ഉദ്യമങ്ങളുടെ പിന്തുണയോടെ, ഇന്ത്യയുടെ സമ്പന്നമായ കഥാഖ്യാന(കഥ പറച്ചിൽ) പാരമ്പര്യത്തിൽ വേരൂന്നിയ ഇന്ത്യൻ കഥകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ നമ്മുടെ സ്രഷ്ടാക്കൾക്ക് ഇന്ന് അവസരമുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ.എൽ. മുരുകൻ പറഞ്ഞു.
 

 
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദർശനത്താൽ നയിക്കപ്പെടുന്ന, ഭാരത സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്തംഭങ്ങളായി ഉയർന്നുവരുന്ന ഉള്ളടക്കവും സർഗ്ഗാത്മകതയും സംസ്‌കാരവും ഉപയോഗിച്ച് ഇന്ത്യയിൽ സൃഷ്ടിക്കാനും ലോകത്തിനായി സൃഷ്ടിക്കാനുമുള്ള ശരിയായ സമയമാണിത്. സ്രഷ്ടാക്കളാലും വളർന്നുവരുന്ന സാങ്കേതികവിദ്യകളാലും രൂപപ്പെടുത്തിയ ഒരു പുതുയുഗത്തിലേക്ക് കഥാഖ്യാനം പ്രവേശിക്കുമ്പോൾ, സമൂഹ സേവനത്തിൽ സർഗ്ഗാത്മകത എങ്ങനെ പ്രയോഗിക്കാമെന്നത് പ്രചോദനാത്മക നൂതനാശയക്കാർ പോലുള്ള സംരംഭങ്ങൾ എടുത്തുകാണിക്കുന്നു.
 
''നൈപുണ്യവും വിജ്ഞാന പാതകളും ശാക്തീകരിക്കുന്നതിനൊപ്പം സാമൂഹിക പ്രസക്തിയോടെ നൂതനാശയങ്ങളെ ഉയർത്തിക്കാട്ടുന്നതിനാണ് 'പ്രചോദനാത്മക നൂതനാശയക്കാർ' എന്ന സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സർഗാത്മക പ്രക്രിയയിലൂടെ സ്റ്റാർട്ടപ്പുകളേയും വിദ്യാർത്ഥികളേയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെയും, സർഗാത്മക സമത്വം, വ്യാവസായിക സംരംഭകത്വം എന്നിവയ്ക്കായി നെറ്റ്ഫ്‌ളിക്‌സ് നിധി വഴി പ്രാപ്തമാക്കുന്ന നൈപുണ്യ പിന്തുണയോടെയും പ്രതിഭ വികസനവും പ്രായോഗിക ഉപയോഗവുമായി നയപരമായ ഉദ്ദേശ്യത്തെ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സമഗ്രമായ സമീപനത്തെ ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു.'' എന്ന് കേന്ദ്ര സർക്കാറിൻ്റെ  മുഖ്യ ശാസ്ത്ര ഉപദേശകൻ (പ്രിൻസിപ്പൽ സയൻ്റ ിഫിക് അഡൈ്വസർ) പ്രൊഫ. അജയ് കുമാർ സൂദ് പറഞ്ഞു.



 
 
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു ഇങ്ങനെ പറഞ്ഞു,  ''സ്വാധീനപരവും ലക്ഷ്യബോധമുള്ളതുമായ പരിഹാരങ്ങളിലൂടെ ദൈനംദിന വെല്ലുവിളികൾ പരിഹരിക്കുന്ന സാമൂഹിക നൂതനാശയക്കാർ നയിക്കുന്ന ശ്രദ്ധേയമായ നൂതനാശയങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിൽ ഒരു ദശാബ്ദം പിന്നിടുമ്പോൾ, ഉള്ളടക്ക സൃഷ്ടിയ്ക്കപ്പുറം അർത്ഥവത്തായ വൈദഗ്ധ്യ-ശാക്തീകരണ വേദിയായി കഥാഖ്യാനം എങ്ങനെ പരിണമിക്കുമെന്നതിൻ്റെ ശക്തമായ ഉദാഹരണമായി പ്രചോദനം നൽകുന്ന നൂതനാശയക്കാർ വേറിട്ടുനിൽക്കുന്നു, ഇത് രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളുടെ ആത്മവിശ്വാസവും പ്രൊഫഷണലിസവുമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് യഥാർത്ഥത്തിൽ സ്രഷ്ടാക്കളുടെയും കഥാഖ്യാനത്തിൻ്റെയും യുഗമാണ്, നിർമിതബുദ്ധിയുടെ നേതൃത്വത്തിലുള്ള വിവരണങ്ങളാൽ രൂപപ്പെട്ട ഒരു യുഗത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, അടുത്ത തലമുറയ്ക്ക് വളർച്ചയും പുരോഗതിയും പ്രാപ്തമാക്കുന്ന പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ പ്രസക്തവും ലക്ഷ്യബോധമുള്ളതുമായ കഥകൾ എല്ലായിടത്തുമുള്ള പ്രേക്ഷകരിലേക്ക് കൊണ്ടുപോകുന്നത് കാണുന്നത് പ്രോത്സാഹജനകമാണ്.
 
 

''നെറ്റ്ഫ്‌ളിക്‌സിൽ, ഇന്ത്യയിലെ യുവത്വമാർന്നതും ഊർജ്ജസ്വലവുമായ സർഗാത്മക ആവാസവ്യവസ്ഥയുടെ നൈപുണ്യത്തിനും വൈദഗ്ധ്യമുയർത്തലിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. യഥാർത്ഥ സാമൂഹിക മൂല്യം നൽകുന്ന നൂതനത്വത്തെ അംഗീകരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയാണ് പ്രചോദനാത്മക നൂതനാശയക്കാർ പ്രതിഫലിപ്പിക്കുന്നത്.'' എന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ആഗോള കാര്യ ഡയറക്ടർ മഹിമ കൗൾ അഭിപ്രായപ്പെട്ടു.

മന്ഥൻ-പ്രാപ്യമാക്കിയ നൂതനാശയ ഗാഥകൾ:

ഉയർന്ന സ്വാധീനമുള്ള നൂതനാശയങ്ങളെ തിരിച്ചറിയുകയും, വിധാനം ചെയ്യുകയും, വിപുലീകരണത്തിനുള്ള അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ദേശീയ ഡിജിറ്റൽ നട്ടെല്ലായി മന്ഥൻ പ്രവർത്തിക്കുന്നു. മന്ഥൻ പ്ലാറ്റ് ഫോമിലൂടെ, എട്ട് സാമൂഹിക നൂതനാശയ സ്റ്റാർട്ടപ്പുകളെ കണ്ടെത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. ഈ സംരംഭത്തിന് കീഴിൽ പ്രദർശിപ്പിച്ച എട്ട് ചിത്രങ്ങൾ ഇപ്രകാരമാണ്:

1-നിയോമോഷൻ
ഇഷ്ടാനുസൃതം സജ്ജീകരിച്ച വീൽചെയറുകളും ചലനാത്മക പരിഹാരങ്ങളും സൃഷ്ടിക്കുന്ന നൂതനാശയക്കാരെ പിന്തുടരുന്നു, വികലാംഗർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും മാന്യമായ ഉപജീവനമാർഗം നേടാനും പ്രാപ്തമാക്കുന്നു.

2- ബ്ലൈൻഡ് വിഷൻ ഫൗണ്ടേഷൻ
കാഴ്ചയില്ലാത്ത വ്യക്തികളെ വായിക്കാനും ദിശ നിർണയിക്കാനും മുഖം തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ സ്വതന്ത്രമായി ജീവിക്കാനും പ്രാപ്തരാക്കുന്ന നിർമിത ബുദ്ധി അധിഷ്ഠിത സ്മാർട് കണ്ണടകൾ പ്രദർശിപ്പിക്കുന്നു.

3-ഹെൽത്ത് കെയർ ഗ്ലോബൽ എൻ്റർപ്രൈസസ് (ഇന്നൗമേഷൻ)
തൊണ്ടയിലെ അർബുദത്തെ അതിജീവിച്ചവർക്ക് ശബ്ദനാളം നീക്കം ചെയ്യൽ ശസ്ത്രക്രിയ (ലാറിഞ്ചെക്ടമി)യ്ക്ക് ശേഷം സംസാരം, അന്തസ്സ്, ഉപജീവനമാർഗം എന്നിവ പുനഃസ്ഥാപിക്കുന്ന താങ്ങാവുന്ന ചെലവിലുള്ള കൃത്രിമ ശബ്ദോപകരണത്തിൻ്റെ  കഥ പറയുന്നു.

4-ഇന്നോഗിൾ
സമുദ്രസുരക്ഷ, അക്വാകൾച്ചർ ഉൽപ്പാദനക്ഷമത, സമുദ്രസുരക്ഷ, ഇന്ത്യയുടെ സമുദ്ര സമ്പദ്വ്യവസ്ഥയുടെ ദുരന്ത നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തുന്ന നിർമിത ബുദ്ധി, ജലാന്തർ സാങ്കേതികവിദ്യകൾ എന്നിവ എടുത്തുകാണിക്കുന്നു.

5-കൾട്ടിവേറ്റ്
വെള്ളം ലാഭിക്കുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും കൃത്യതയാർന്നതുമായ കാർഷിക രീതികൾ സ്വീകരിക്കാൻ കർഷകരെ സഹായിക്കുന്ന സ്വയംപ്രവർത്തനശേഷിയുള്ള, നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ജലസേചന സംവിധാനങ്ങൾ ചിത്രീകരിക്കുന്നു.

6-വീ വോയിസ് ലാബുകൾ
വേർതിരിക്കൽ, പുനരുപയോഗം, മാന്യമായ ശുചീകരണ പ്രവർത്തനങ്ങൾ, ചാക്രിക സമ്പദ് വ്യവസ്ഥാ പരിഹാരങ്ങൾ എന്നിവയിലൂടെ നഗരങ്ങളെ പരിവർത്തനം ചെയ്യുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണ വിവരണം.

7-പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ (ഗ്രീൻജിൻ എൻവയോൺമെൻ്റൽ ടെക്‌നോളജീസ്):
കാർബൺ ഡയോക്‌സൈഡ് സുസ്ഥിരമായി മൂല്യവത്കൃത ജൈവവിഭവങ്ങളാക്കി മാറ്റിക്കൊണ്ട്, വ്യാവസായിക ബഹിർഗമനം കുറയ്ക്കുന്ന മൈക്രോ ആൽഗയെ അടിസ്ഥാനമാക്കിയുള്ള കാർബൺ ആഗിരണ നൂതനാശയങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.

8-എൽസിബി വളങ്ങൾ

കാർഷിക-വ്യാവസായിക മാലിന്യങ്ങളെ മണ്ണിലെ ആരോഗ്യവും, കർഷകരുടെ വരുമാനവും, സുസ്ഥിര കൃഷിയും മെച്ചപ്പെടുത്തുന്ന ബയോ-നാനോ വളങ്ങളാക്കി മാറ്റുന്നതിനെ ചിത്രീകരിക്കുന്നു.

എട്ട് ചിത്രങ്ങളും നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ കാണാൻ ലഭ്യമാണ്.

സർഗാത്മക സമത്വത്തിനുള്ള നെറ്റ്ഫ്‌ളിക്‌സ് നിധിയെക്കുറിച്ച്:

സർഗാത്മക സമത്വത്തിനുള്ള നെറ്റ്ഫ്‌ളിക്‌സ് നിധി, വിനോദ മേഖലയിൽ പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങൾക്ക് പുതിയ പാതകൾ നിർമ്മിക്കാൻ സഹായിക്കുന്നതിനുള്ള ഒരു സമർപ്പിത ശ്രമമാണ്. ടെലിവിഷൻ, ചലച്ചിത്ര വ്യവസായങ്ങളിൽ കൂടുതൽ പ്രവേശനം സൃഷ്ടിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ബാഹ്യ സംഘടനകളെ പിന്തുണയ്ക്കുന്നതിനൊപ്പം, ആഗോളതലത്തിൽ വളർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനും സാധ്യതയുള്ള തൊഴിലവസരങ്ങൾ നൽകുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇഷ്ടാനുസൃത നെറ്റ്ഫ്‌ളിക്‌സ് പരിപാടികളെയും ഇത് പിന്തുണയ്ക്കുന്നു.
 
***
 

(रिलीज़ आईडी: 2214357) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Bengali , Punjabi , Kannada