പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുവത്വത്തിന്റെ ശക്തിയെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വിശ്വാസത്തെ ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 12 JAN 2026 10:11AM by PIB Thiruvananthpuram

രാഷ്ട്രനിർമ്മാണത്തിലെ ഏറ്റവും ശക്തമായ ആണിക്കല്ലാണ് യുവശക്തിയെന്നും ഇന്ത്യയിലെ യുവാക്കൾക്ക് അവരുടെ തീക്ഷ്ണതയും അഭിനിവേശവും ഉപയോഗിച്ച് എല്ലാ അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ കഴിയുമെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വിശ്വാസത്തെ ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

"अङ्गणवेदी वसुधा कुल्या जलधिः स्थली च पातालम्।

वल्मीकश्च सुमेरुः कृतप्रतिज्ञस्य वीरस्य॥"

ധീരരും ശക്തരുമായ ഇച്ഛാശക്തിയുള്ളവർക്ക്, മുഴുവൻ ഭൂമിയും അവരുടെ സ്വന്തം സ്ഥലം പോലെയും, കടലുകൾ കുളങ്ങൾ പോലെയും, ആകാശത്തോളം ഉയർന്ന പർവതങ്ങൾ മൺകൂനകൾ പോലെയും ആണെന്ന് സുഭാഷിതം വ്യക്തമാക്കുന്നു.  പാറപോലെ ഉറച്ച ഇച്ഛാശക്തിയുള്ളവർക്ക് ഭൂമിയിൽ ഒന്നും അസാധ്യമല്ല.

പ്രധാനമന്ത്രി X-ൽ എഴുതി;

"രാഷ്ട്രനിർമ്മാണത്തിനുള്ള ഏറ്റവും ശക്തമായ അടിത്തറ യുവശക്തിയാണെന്ന് സ്വാമി വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. ഇന്ത്യൻ യുവാക്കൾക്ക് അവരുടെ ഉത്സാഹവും അഭിനിവേശവും ഉപയോഗിച്ച് ഏത് പ്രതിജ്ഞയും സാക്ഷാത്കരിക്കാൻ കഴിയും.

अङ्गणवेदी वसुधा कुल्या जलधिः स्थली च पातालम्।

वल्मीकश्च सुमेरुः कृतप्रतिज्ञस्य वीरस्य॥"

***

NK


(रिलीज़ आईडी: 2213595) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Gujarati , Tamil , Telugu , Kannada