വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

4 കോടിയിലധികം രജിസ്ട്രേഷനുകളുമായി പരീക്ഷാ പേ ചർച്ച സൃഷ്ടിച്ചത് പുതിയ റെക്കോർഡ്: ശ്രീ ധർമ്മേന്ദ്ര പ്രധാൻ

प्रविष्टि तिथि: 10 JAN 2026 1:28PM by PIB Thiruvananthpuram
പരീക്ഷാ പേ ചർച്ച 2026, കഴിഞ്ഞ വർഷത്തെ ഗിന്നസ് ലോക റെക്കോർഡായ 3.56 കോടി രജിസ്ട്രേഷൻ എന്ന സംഖ്യ പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് അറിയിച്ചു. ഇതിനകം 4 കോടിയിലധികം പേർ ഓൺലൈൻ പങ്കാളികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നയിക്കുന്ന പരീക്ഷാ പേ ചർച്ച, ഒരു വാർഷിക സംവാദ പരിപാടി എന്നതിലുപരിയായി, യുവാക്കൾക്ക് സമ്മർദ്ദരഹിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യവ്യാപക പ്രസ്ഥാനമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
പരീക്ഷകളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളോടും 2026 ലെ പരീക്ഷ പേ ചർച്ചയിൽ സജീവമായി പങ്കെടുക്കാൻ മന്ത്രി ആഹ്വാനം ചെയ്തു. പരീക്ഷാ സീസൺ അടുക്കുമ്പോൾ, ആത്മവിശ്വാസം, ശ്രദ്ധ, ക്ഷേമം എന്നിവയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ മാസ്റ്റർക്ലാസ് വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംരംഭമായ പരീക്ഷാ പേ ചർച്ചയുടെ (പിപിസി) രജിസ്ട്രേഷൻ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. 2026 ജനുവരി 8 വരെ വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരടങ്ങുന്ന 4 കോടിയിലധികം പേർ പരിപാടിയിൽ രജിസ്റ്റർ ചെയ്തു.
 
ആത്മവിശ്വാസത്തോടെയും സമ്മർദ്ദരഹിതമായും ശുഭകരമായും പരീക്ഷകളെ സമീപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം അഭിസംബോധന ചെയ്യുന്നതിലും ഈ പരിപാടിയുടെ തുടർച്ചയായ വിജയവും രജിസ്ട്രേഷനിലെ ഈ മികച്ച പ്രതികരണം പ്രതിഫലിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള പഠിതാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും ആഴത്തിൽ ബന്ധിപ്പിക്കുന്ന ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനം എന്ന നിലയിൽ പരീക്ഷാ പേ ചർച്ച പരിണമിച്ചതായി, പരിപാടിയിലെ പങ്കാളിത്തത്തിൻ്റെ വ്യാപ്തിയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. ഒരു വാർഷിക ആശയ വിനിമയ മാർഗം എന്നതിലുപരിയായി, വിദ്യാഭ്യാസം, ക്ഷേമം, സമഗ്ര വികസനം എന്നിവയെക്കുറിച്ചുള്ള അർത്ഥവത്തായ സംഭാഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവ്യാപക പ്രസ്ഥാനമായി ഈ സംരംഭം പരിണമിച്ചു.
 
പരീക്ഷാ പേ ചർച്ച 2026 ൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ 2025 ഡിസംബർ 1ന് MyGov പോർട്ടലിൽ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വർഷം തോറും സംഘടിപ്പിക്കുന്ന ഈ പരിപാടി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ഇടപഴകുന്നതിന് അവസരം ഒരുക്കുന്നു. ഇത് ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വേദിയായി മാറിയിരിക്കുന്നു.
 
പരീക്ഷാ സീസൺ അടുക്കുമ്പോൾ, പരീക്ഷാ അനുബന്ധ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനും ആത്മവിശ്വാസത്തോടെ പഠിക്കുന്നതിനുമായി പ്രധാനമന്ത്രി പങ്കുവെക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനായി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ പരീക്ഷാ പേ ചർച്ച 2026-ൽ പങ്കെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.
 

 

പരീക്ഷാ പേ ചർച്ച 2026-ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക: 🔗 https://innovateindia1.mygov.in/ 
 
****

(रिलीज़ आईडी: 2213204) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil , Telugu , Kannada