പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശിലെ സിർമൗറിൽ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു
प्रविष्टि तिथि:
09 JAN 2026 7:22PM by PIB Thiruvananthpuram
ഹിമാചൽ പ്രദേശിലെ സിർമൗറിൽ ഉണ്ടായ ബസ് അപകടത്തിൽ ജീവനുകൾ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
"ഹിമാചൽ പ്രദേശിലെ സിർമൗറിലുണ്ടായ ബസ് അപകടത്തിൽ ജീവനുകൾ നഷ്ടമായത് അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും: പ്രധാനമന്ത്രി @narendramodi"
The loss of lives due to a bus mishap in Sirmaur, Himachal Pradesh, is extremely saddening. Condolences to those who have lost their loved ones. Praying for the speedy recovery of those injured.
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each…
— PMO India (@PMOIndia) January 9, 2026
***
SK
(रिलीज़ आईडी: 2213093)
आगंतुक पटल : 5