പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തിന്റെ കൂട്ടായ അവബോധത്തെ ഉണർത്തുന്നതിൽ സോമനാഥ് ധാമിന്റെ കാലാതീതമായ പങ്ക് ഒരു സുഭാഷിതത്തിലൂടെ അടിവരയിട്ട് പ്രധാനമന്ത്രി
प्रविष्टि तिथि:
09 JAN 2026 8:44AM by PIB Thiruvananthpuram
രാജ്യത്തിന്റെ കൂട്ടായ അവബോധത്തെ ഉണർത്തുന്നതിൽ സോമനാഥ് ധാമിന്റെ കാലാതീതമായ പങ്ക് അടിവരയിട്ടു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പവിത്രമായ സോമനാഥ് ധാമിന് പ്രണാമം അർപ്പിച്ചു.
പവിത്രമായ സോമനാഥ് ധാം നൂറ്റാണ്ടുകളായി തലമുറകൾക്ക് ദിവ്യമായ ഊർജ്ജം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ഊർജ്ജം വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും പാതയെ പ്രകാശിപ്പിക്കുകയും കാലങ്ങളായി ഇന്ത്യയിലെ ജനങ്ങൾക്ക് വഴികാട്ടിയായി വർത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സംസ്‌കൃത വാക്യം ഉദ്ധരിച്ച് എക്‌സിൽ ശ്രീ മോദി കുറിച്ചു:
"പവിത്രമായ സോമനാഥ് ധാമിന്റെ മഹത്തായ പൈതൃകം നൂറ്റാണ്ടുകളായി ജനങ്ങളുടെ അവബോധത്തെ ഉണർത്തുന്നു. ഇവിടെ നിന്ന് ഉത്ഭവിക്കുന്ന ദിവ്യശക്തി വരും യുഗങ്ങളിലും വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിളക്ക് ജ്വലിപ്പിച്ചുകൊണ്ടിരിക്കും.
आदिनाथेन शर्वेण सर्वप्राणिहिताय वै।
आद्यतत्त्वान्यथानीयं क्षेत्रमेतन्महाप्रभम्।
प्रभासितं महादेवि यत्र सिद्ध्यन्ति मानवाः॥”
***
SK
(रिलीज़ आईडी: 2212757)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada