പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിർമ്മാണാത്മകവും വസ്തുതാധിഷ്ഠിതവുമായ സംവാദങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 08 JAN 2026 2:05PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

നയങ്ങളെ ശക്തിപ്പെടുത്തുകയും പരിഷ്കാരങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ശക്തവും വസ്തുതാധിഷ്ഠിതവുമായ വിമർശനങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു എന്ന കാഴ്ചപ്പാടാണ് ഈ ലേഖനം മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ പുരോഗതിയിൽ സന്ദേഹവാദത്തിന് (Cynicism) സ്ഥാനമില്ലെന്ന് ലേഖനം ഊന്നിപ്പറയുന്നു. കൂടാതെ, പുതിയ വർഷത്തിൽ വലിയൊരു അനുഗ്രഹമായി മാറാൻ കഴിയുന്ന നിർമ്മാണാത്മകമായ സംവാദങ്ങളുടെ മൂല്യവും ഇതിൽ എടുത്തുകാട്ടുന്നു.

ലേഖനം 'എക്സ്' ൽ  പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു :

“നയങ്ങളെ ശക്തിപ്പെടുത്തുകയും പരിഷ്കാരങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ശക്തവും വസ്തുതാധിഷ്ഠിതവുമായ വിമർശനങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. നമ്മുടെ ജനാധിപത്യ പുരോഗതിയിൽ സന്ദേഹവാദത്തിന് സ്ഥാനമില്ല! കേന്ദ്രമന്ത്രി ശ്രീ @HardeepSPuri എഴുതിയ ഈ കുറിപ്പ്, പുതുവർഷത്തിൽ അനുഗ്രഹമായി മാറാൻ കഴിയുന്ന നിർമ്മാണാത്മകമായ സംവാദങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇത് തീർച്ചയായും വായിക്കുക!”

 

***

NK

(रिलीज़ आईडी: 2212534) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada