പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സമൃദ്ധ ഭാരതത്തിനായി, സമഗ്ര പരിഷ്കാരങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി


ഭാരതത്തിന്റെ പരിഷ്കരണ എക്സ്പ്രസ് കൂടുതൽ കരുത്തോടെ മുന്നോട്ട്: പ്രധാനമന്ത്രി

प्रविष्टि तिथि: 07 JAN 2026 9:50PM by PIB Thiruvananthpuram

ഗവൺമെൻ്റിൻ്റെ സമഗ്രമായ നിക്ഷേപ പദ്ധതികളിലൂടെയും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള  നയങ്ങളിലൂടെയും ഇന്ത്യയുടെ പരിഷ്കരണ എക്സ്പ്രസ് (Reform Express) കൂടുതൽ വേഗത കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.

അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, ഡിജിറ്റൽ പൊതു സേവനങ്ങൾ, 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' (Ease of Doing Business) എന്നിവയിലുടനീളമുള്ള പരിവർത്തനപരമായ സംരംഭങ്ങളിലൂടെ സമൃദ്ധമായ ഒരു ഇന്ത്യ എന്ന ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും ആഗോള നിക്ഷേപം ആകർഷിക്കുന്നതിനും എല്ലാ പൗരന്മാരേയും ഉൾക്കൊള്ളുന്ന വളർച്ച ഉറപ്പാക്കുന്നതിനുമായാണ് ഈ പരിഷ്കാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

'എക്സ്' ൽ പ്രധാനമന്ത്രി കുറിച്ചു:

"ഇന്ത്യയുടെ പരിഷ്കരണ എക്സ്പ്രസ് കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കുന്നു. എൻ.ഡി.എ സർക്കാരിന്റെ സമഗ്രമായ നിക്ഷേപ പ്രോത്സാഹനവും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള  നയങ്ങളുമാണ് ഇതിന് കരുത്തേകുന്നത്.

അടിസ്ഥാന സൗകര്യങ്ങളാകട്ടെ, നിർമ്മാണ മേഖലയിലെ ആനുകൂല്യങ്ങളാകട്ടെ, ഡിജിറ്റൽ പൊതു സേവനങ്ങളോ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സോ' ആകട്ടെ, സമൃദ്ധമായ ഭാരതം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്."

https://www.pib.gov.in/PressReleasePage.aspx?PRID=2212087&reg=3&lang=1

 

 

***

SK


(रिलीज़ आईडी: 2212346) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Telugu , Kannada