പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിശാഖ് റിഫൈനറിയിലെ അവക്ഷിപ്ത നവീകരണ സൗകര്യം കമ്മീഷൻ ചെയ്തതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 06 JAN 2026 8:42AM by PIB Thiruvananthpuram

ആന്ധ്രപ്രദേശിലെ വിശാഖ് റിഫൈനറിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) അവക്ഷിപ്ത നവീകരണ സൗകര്യം (R U F) വിജയകരമായി കമ്മീഷൻ ചെയ്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു, ഊർജ്ജ സുരക്ഷയിലേക്കും സ്വാശ്രയത്വത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിലെ നിർണായക കുതിച്ചുചാട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ആത്മനിർഭർ ഭാരത് എന്ന ദർശനവുമായി യോജിക്കുന്ന തരത്തിൽ ഊർജ്ജ സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ അത്യാധുനിക സൗകര്യം ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ അത്യാധുനിക സൗകര്യം ആക്കം കൂട്ടുന്നു, അങ്ങനെ ഈ മേഖല  ആത്മനിർഭർ ആയി മാറുന്നു.

@HardeepSPuri"

***

NK


(रिलीज़ आईडी: 2211683) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada