തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ECINet മെച്ചപ്പെടുത്തുന്നതിനായി പൗരന്മാരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; നിർദ്ദേശങ്ങൾ ജനുവരി 10 വരെ സമർപ്പിക്കാം

प्रविष्टि तिथि: 03 JAN 2026 2:29PM by PIB Thiruvananthpuram
1. ECINet ആപ്പ് ഡൗൺലോഡ് ചെയ്ത് ആപ്പിലെ ‘ഒരു നിർദ്ദേശം സമർപ്പിക്കുക’ എന്ന ടാബ് ഉപയോഗിച്ച് ആപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വയ്ക്കാൻ എല്ലാ പൗരന്മാരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിക്കുന്നു. 2026 ജനുവരി 10 വരെ പൗരന്മാർക്ക് അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം.
 
2. മികച്ച വോട്ടർ സേവനങ്ങൾ, പോളിംഗ് ശതമാന ട്രെൻഡുകൾ വേഗത്തിൽ ലഭ്യമാക്കൽ, വോട്ടെടുപ്പ് അവസാനിച്ച് 72 മണിക്കൂറിനുള്ളിൽ ഇൻഡെക്സ് കാർഡുകൾ പ്രസിദ്ധീകരിക്കൽ എന്നിവ പുതിയ ECINet ആപ്പിന്റെ ട്രയൽ പതിപ്പിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ മുമ്പ് നിരവധി ആഴ്ചകളോ മാസങ്ങളോ എടുത്തിരുന്ന പ്രവർത്തനങ്ങൾ അതിവേഗം നടപ്പാക്കാൻ കഴിയുന്നു. 2025 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും വിവിധ ഉപതിരഞ്ഞെടുപ്പുകളിലും ആപ്പ് വിജയകരമായി പരീക്ഷിച്ചു.
 
3. CEO മാർ, DEO മാർ, ERO മാർ, നിരീക്ഷകർ, ഫീൽഡ് ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അടിസ്ഥാനമാക്കി ECINet പ്ലാറ്റ്‌ഫോം തുടർച്ചയായി മെച്ചപ്പെടുത്തുകയും പരിഷ്കരിക്കുകയും ചെയ്തു വരുന്നു. ഉപയോക്തൃ നിർദ്ദേശങ്ങൾ പരിശോധിച്ച് കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിനായി പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യും. ECINet പ്ലാറ്റ്‌ഫോം ഈ മാസം ഔദ്യോഗികമായി സമാരംഭിക്കും.
 
4. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധുവിന്റെയും ഡോ. വിവേക് ജോഷിയുടെയും നേതൃത്വത്തിൽ കമ്മീഷൻ ഏറ്റെടുത്ത സുപ്രധാന സംരംഭങ്ങളിലൊന്നാണ് ECINet. 2025 മെയ് 04 ലെ പ്രഖ്യാപനത്തിനുശേഷം ECINet ആപ്പിന്റെ വികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
 
5. വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് (VHA), cVIGIL, Saksham, പോളിംഗ് ട്രെൻഡ്‌സ് (വോട്ടർ ടേൺഔട്ട് ആപ്പ്), നോ യുവർ കാൻഡിഡേറ്റ് (KYC) ആപ്പ് തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 40 വ്യത്യസ്ത ആപ്ലിക്കേഷനുകൾ/വെബ്‌സൈറ്റുകൾ ഒറ്റ ഇന്റർഫേസിലേക്ക് സംയോജിപ്പിക്കുന്ന പൗരസൗഹൃദമായ ഏകീകൃത ആപ്പാണ് ECINet. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
 
*****

(रिलीज़ आईडी: 2211081) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Gujarati , Urdu , हिन्दी , Bengali , Bengali-TR , Tamil , Telugu , Kannada