രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു പുതുവത്സരാശംസകൾ നേർന്നു
प्रविष्टि तिथि:
31 DEC 2025 4:50PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു പുതുവത്സരത്തലേന്ന് എല്ലാ സഹപൗരന്മാർക്കും ആശംസകൾ നേർന്നു.
തന്റെ സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു:
“പുതുവത്സരത്തിന്റെ സന്തോഷകരമായ വേളയിൽ, രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയംഗമമായ ആശംസകളും മംഗളങ്ങളും നേരുന്നു.
പുതുവത്സരം പുതുക്കിയ ഊർജ്ജത്തെയും അനുകൂല മാറ്റത്തെയും പ്രതീകപ്പെടുത്തുന്നു. ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾ എടുക്കുന്നതിനുമുള്ള ഒരു അവസരം കൂടിയാണിത്. ഈ അവസരത്തിൽ, രാജ്യത്തിന്റെ വികസനം, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം.
ഈ പുതുവർഷം 2026 നമ്മുടെ ജീവിതങ്ങളിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെ”.
രാഷ്ട്രപതിയുടെ സന്ദേശം വായിക്കുവാൻ ദയവായി ഇവിടെ ക്ലിക്കുചെയ്യുക-
*****
(रिलीज़ आईडी: 2210222)
आगंतुक पटल : 4