വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

'പരീക്ഷാ പേ ചർച്ച' പരിപാടിക്ക് 3 കോടിയിലധികം രജിസ്ട്രേഷനുകളുമായി പുതിയ റെക്കോർഡ്

प्रविष्टि तिथि: 31 DEC 2025 8:47AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മുൻനിര സംരംഭമായ 'പരീക്ഷാ പേ ചർച്ച' 2025 ഡിസംബർ 30 വരെ വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ലഭിച്ച 3 കോടിയിലധികം രജിസ്ട്രേഷനുകളുമായി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.

ഈ മികച്ച പ്രതികരണം, പരിപാടിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെയും, പരീക്ഷകളോടുള്ള പോസിറ്റീവും ആത്മവിശ്വാസമുള്ളതുമായ സമീപനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും അഭിസംബോധന ചെയ്യുന്നതിലെ വിജയത്തെയും പ്രതിഫലിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും ആഴത്തിൽ സ്പർശിക്കുന്ന ഒരു യഥാർത്ഥ 'ജൻ ആന്ദോളൻ' എന്ന നിലയിൽ പരീക്ഷാ പേ ചർച്ചയുടെ ആവിർഭാവത്തെ ഈ പങ്കാളിത്തത്തിന്റെ വ്യാപ്തി അടിവരയിടുന്നു.

പരീക്ഷാ പേ ചർച്ച 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷനുകൾ 2025 ഡിസംബർ 1ന് MyGov പോർട്ടലിൽ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വർഷം തോറും സംഘടിപ്പിക്കുന്ന ഈ സംരംഭം, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരു പൊതു വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്ന, പഠനത്തിന്റെയും സംവാദത്തിന്റെയും ഒരു ആഘോഷമായി മാറിയിരിക്കുന്നു.

പരീക്ഷാ പേ ചർച്ച 2026-ൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യുക:

🔗 https://innovateindia1.mygov.in/

 

*****


(रिलीज़ आईडी: 2210034) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , Assamese , English , हिन्दी , Bengali , Gujarati , Tamil , Telugu , Kannada